“അവൻ ആണ് ഭായ്, രാജു. ഇന്ന് രാത്രി കാണണം എന്ന്, നേർക്ക് നേർ” പീളൻ കണ്ണനോട് പറഞ്ഞു.
രാത്രി കൊത്ത കാസിനോ…
ഒരു സിഗരറ്റും വലിച്ച് കാസിനോയുടെ നടുക്ക് ഒരു വലിയ കസേരയിൽ ഇരിക്കുകയായിരുന്നു കണ്ണൻ, അവന്റെ തൊട്ട് അടുത്തായി പീളനും നിൽക്കുന്നുണ്ട്.
“നിനക്ക് മരിക്കാൻ പേടി ഉണ്ടോ പീള…” കണ്ണൻ ചോദിച്ചു.
“ഇല്ല ഭായ്. എന്റെ ശവത്തിൽ ചവിട്ടിട്ട് അല്ലാതെ അവൻ ഭായിയെ തൊടില്ല” പീളൻ പറഞ്ഞു. പെട്ടന് തന്നെ ഒരു പൊട്ടിത്തെറിയുടെ ഒച്ച കേട്ട് രണ്ട് പേരും വാതിലിലേക്ക് നോക്കി നിന്നു, പൊളിഞ്ഞ വാതിലും ചുറ്റും ഉള്ള തീയുടെയും ഇടയിലൂടെ രാജു ഉള്ളിലേക്ക് കേറി വന്നു.
“കുറ്റി ഇടാത്ത വാതിൽ ആയിരുന്നു, വെറുതെ അങ്ങ് തുറന്ന് വന്ന മതിയാരുന്നു” കണ്ണൻ പറഞ്ഞു. എന്നാൽ രാജുവിന്റെ ഭാഗത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. അവസരം നോക്കി നിന്ന പീളൻ അവന്റെ അരയിൽ നിന്നും ഒരു കത്തി എടുത്ത് രാജുവിന് നേരെ നടന്ന നീങ്ങി, പക്ഷെ രാജുവിന്റെ അടുത്ത് എത്തിയതും അവനെ നോക്കി ഒന്ന് ചിരിച്ച ശേഷം പീളൻ രാജുവിന്റെ കൂടെ പോയി നിന്നു. ഇപ്പൊ സംഭവിച്ചത് എല്ലാം കണ്ണും മിഴിച്ച് നോക്കി നിൽക്കുക എന്നല്ലാതെ കണ്ണൻ വേറെ ഒന്നും ചെയ്തില്ല.
ഇവരുടെ താവളത്തിന്റെ വിവരം, ഒരുരുത്തരും എവിടെ ആണ് എന്നുള്ള വിവരം എല്ലാം പീളൻ അപ്പൊ തന്നെ രാജുവിന് അറിയിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ഞെരമ്പിനും ഒന്നാമനെയും മാത്രം ആയിരുന്നു അന്ന് രാത്രി കൊന്നത് ബാക്കി രണ്ട് പേരെയും തീർത്തത് പീളൻ ആയിരുന്നു.