*************************************************************************************
“നീ ഇപ്പോഴും എന്നെ പൂർണമായി മനസിലാക്കിയിട്ടില്ല… നിനക്ക് എന്നോട് എല്ലാം തുറന്ന് പറയാമായിരുന്നു” കണ്ണൻ നൈലയോട് പറഞ്ഞു. പക്ഷെ ഒന്നും പറയത്തെ അവൾ അനന്തതയിലേക്ക് നോക്കി നിന്നു.
“രാജു മരിച്ചു എന്ന് എന്താ ഇത്ര ഉറപ്പ്” നൈല ചോദിച്ചു.
“ഉറപ്പിച്ച് പറയാൻ ഒന്നും പറ്റില്ല എന്നാലും നല്ല വിശ്വാസം ഉണ്ട്, എവിടേലും തൊഴു അരിച്ച് കിടക്കുന്നുണ്ടാവും” കണ്ണൻ പറഞ്ഞു.
“എനിക്ക് എന്റെ ജിനുവിനെ കാണണം” നൈല പറഞ്ഞു.
കണ്ണൻ അവളെയും കൂട്ടി നേരെ മോർച്ചറിയിലേക്ക് വണ്ടിയുമായി ചെന്നു.
ഇത് സമയം കെ-ടീം അവരുടെ താവളത്തിൽ.
“ഈ ഞെരമ്പ് ഇതെവിടെ പോയി” പീലം ചോദിച്ചു (ഞെരമ്പ് കെ ടീമിലെ അംഗം ആണ്)
“അവൻ സഹിക്കാൻ പറ്റാതെ നിൽക്കുക അല്ലായിരുന്നു, പോയി പൊളിച്ചിട്ട് വരാം എന്ന പറഞ്ഞത്” രണ്ടാമൻ മറുപടി പറഞ്ഞു. എല്ലാവരും അതിന് ഒരു ചിരി മറുപടി ആയി കൊടുത്തു. ആ കെട്ടിടത്തിന് ഉള്ളിൽ കൂടെ ഉണ്ടായിരുന്നു നാൾ പേരിൽ രണ്ട് പേർ പുതിയ തോക്കുകൾ പരിശോധിക്കുകയായിരുന്നു.
“എങ്ങനെ ആട മൈരേ ഈ പണ്ടാരം ഉപയോഗിക്ക” ഒരുത്തൻ കൈയിൽ തോക്ക് പിടിച്ച് കൊണ്ട് ചോദിച്ചു.
“നീ അത് ഇപ്പൊ എടുത്ത് അവിടെ വെക്ക് നിനക്ക് ഞാൻ കാണിച്ച് തരാം” എന്നും പറഞ്ഞ് ഒന്നാമൻ അവിടെ നിന്നും മാറി നിന്നു.
“എന്നാലും ഉള്ളിൽ ഇപ്പോഴും ഒരു പേടി ഉണ്ട്, ആ രാജു എങ്ങാനും തിരിച്ച് വന്നാലും, ബോഡി ഒന്നും കിട്ടീട്ടില്ലലോ” പീളൻ ചോദിച്ചു.
“ഇനി അവൻ വന്നാലും പേടിക്കാൻ ഒന്നുമില്ല, ആവണ്ടേതന്തയെ കെട്ടി തൂക്കിയത് പോലെ അവനെയുംകെട്ടി തൂകും” ഒന്നാമൻ പറഞ്ഞു. അതെ സമയം കൈയിൽ തോക്കും പിടിച്ച് നിൽക്കുന്നവൻ അത് എങ്ങനെ ചൂണ്ടണം എന്ന് പരിശ്രമിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു, പെട്ടന് ശെരിയായ രീതിയിൽ എങ്ങനെ പിടിക്കണം എന്ന് കാണിച്ച് കൊണ്ട് പുറകിൽ നിന്നും ഒരു കൈ സഹായത്തിനായി അയാളുടെ അടുത്ത് എത്തി, ഇപ്പൊ ആ കൈകൾ മെല്ലെ കണ്ണാടിക്ക് മുന്നിലേക്ക് ഉന്നം പിടിച്ചു…