KOK 3 | കൊത്തയുടെ ചരിത്രം
Kok Part 3 | Author : Malini Krishnan
പുതിയ കൊത്തയും പുതിയ രാജുവും

“എടാ മക്കളെ നിങ്ങളെക്കൊണ്ട് പറ്റും എന്ന് അറിയാത്തോണ്ടല്ല പക്ഷേ പോകുന്നതിനു മുന്നേ അവൻ നിങ്ങളിൽ ആരെങ്കിലുമൊക്കെ കൊണ്ടേ പോകൂ അതെനിക്ക് സഹിക്കാൻ പറ്റുമോ ഡാ” രാജുവിനെ കൊല്ലാനായി അവന്റെ കെ ടീമിന് പകരം സ്യുട്ട്-കേസ് സാനിയയെ ഏൽപ്പിച്ചത് എന്തിനാണെന്ന് അവർ ചോദിച്ചതിന് കണ്ണൻ അവർക്ക് മറുപടി കൊടുത്തു. കണ്ണനും കെ ടീമും ആകാംഷയയോടുകൂടി കാത്തിരുന്നു. അപ്പോൾ തന്നെയായിരുന്നു കണ്ണന്റെ പേജറിൽ ഒരു മെസ്സേജ് വന്നത്, അത് സാനിയയുടെ മെസ്സേജ് ആയിരുന്നു.
പേജറിൽ ഇതുപോലെ സാനിയയുടെ മെസ്സേജ് വന്ന് കഴിഞ്ഞാൽ അതിനർത്ഥം രാവിലെ 10 മണിക്ക് അടുത്തുള്ള ഒരു പൊളിഞ്ഞ കെട്ടിടത്തിൽ എത്തണം എന്നായിരുന്നു. വേഗം തന്നെ കണ്ണനും അവരും കൂടി അങ്ങോട്ടേക്ക് എത്തി, അവിടെ അവരെയും കാത്ത് ഒരു സൂട്ട് കേസ് ഉണ്ടായിരുന്നു. വലിയ ആവേശത്തിൽ ചിരിച്ചുകൊണ്ട് കൂടെയുണ്ട് ഉണ്ടായിരുന്ന ഒരുത്തൻ ആ പെട്ടി തുറന്നു, പക്ഷേ ഉള്ളിലുള്ള കാഴ്ച കണ്ട് എല്ലാവരും ഒന്ന് ഞെട്ടി പിന്നിലേക്ക് മാറി. ആരും ഇതുവരെയും മുഖം കണ്ടിട്ടില്ലെങ്കിലും ആ സ്യൂട്ട് കേസിനകത്തുള്ള ഒരു പെണ്ണിന്റെ തല കണ്ടപ്പോൾ അവർക്ക് മനസ്സിലായി അത് സാനിയ ആയിരുന്നു എന്ന്.
കഴിഞ്ഞ രാത്രി… സാനിയ ആ കത്തി രാജുവിന് നേരെ വീശി, അപ്പോഴേക്കും ഒഴിഞ്ഞ് മാറിയ രാജുവിന്റെ കൈയിൽ മാത്ത്രം ഒന്ന് ചെറുതായി കൊള്ളിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു. തന്ടെ മേലെ ഇരിക്കുന്നുണ്ടായിരുന്ന അവളെ രാജു ചവിട്ടി തെറിപ്പിച്ചു, സാനിയ നേരെ ആ അലമാരയിൽ പോയി ഇടിച്ചു, അതിൽ ഉണ്ടായിരുന്ന കണ്ണാടി എല്ലാം പൊട്ടി ചിതറി.