അവളുടെ താടിയിൽ പിടിച്ചു പൊക്കി ചുണ്ടിൽ ഒരുമ്മ വച്ച് കൊണ്ട് അവൻ പറഞ്ഞു.
“അയ്യേ.. എന്റെ പെണ്ണ് എന്തിനാ കരയുന്നെ.. പിണങ്ങിയോ നീ. ഞാൻ തമാശ ക്ക് പറഞ്ഞതല്ലേ.. നമുക്ക് ഒന്നും നിർത്തണ്ട.. മാത്രമല്ല കൂടുതൽ ഡെവലപ്പ് ചെയ്യുകയും വേണം. വിമർശിക്കുന്നവരും കുത്തുവാക്ക് പറയുന്നവരും അത് പറഞ്ഞോട്ടെ. നമ്മൾ നമ്മുടെ ജീവിതം ആണ് ജീവിക്കുന്നത്. മറ്റുള്ളവരെ നോക്കി ഇരുന്നാൽ ജീവിക്കാൻ പറ്റില്ല. പുറത്ത് പോയാലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും തല കുനിക്കരുത്. തലയുയർത്തി തന്നെ ജീവിക്കണം. കേട്ടല്ലോ..”
“ഹ് മ്മ് മ്മ്. ചേട്ടൻ പറയുന്ന പോലെ.. ചേട്ടന് വേണ്ടി ഞാൻ എന്തും ചെയ്യും.. ഉമ്മാ ആാാാാ..” അവൾ അവനെ തിരിച്ചു ചുംബിച്ചു..
പിറ്റേ ദിവസം മുതൽ സൂരജ് ജോലിക്ക് പോകാൻ തുടങ്ങി.ഓഫീസിൽ എത്തിയ അവന് നേരെ പലരും പല രീതിയിൽ ആണ് നോക്കിയത്. ചിലർ പരിഹാസത്തോടെയും ചിലർ അസൂയയോടെയും നോക്കി. അവനോട് അടുത്ത ചങ്ങാതിമാർ പക്ഷെ പ്രശംസനീയമായി സംസാരിച്ചു. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞതോടെ എല്ലാം നോർമൽ ആയി. പതിവ് പോലെ ജോലിതിരക്കുകളിലേക്ക് ഊളിയിട്ടു.
ഇതിനിടയിൽ പെയ്ഡ് കൊളാബറേഷൻ ചെയ്യാൻ അവർ സമ്മതം മൂളിയതനുസരിച്ച് കുറച്ച് ഫോട്ടോഗ്രാഫർമാരിൽ നിന്നും എൻക്വയറി വന്നിരുന്നു. അതിൽ ഒന്ന് കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ആയ ജെറി ബ്രിട്ടാസിന്റെ “ജെ ബി ഫോട്ടോഗ്രാഫി എന്ന പേജ് ആയിരുന്നു. 50000 രൂപ ആയിരുന്നു അതിലെ ഓഫർ. 6 തരം ഡ്രെസ്സിൽ ഉള്ള ഫോട്ടോ, വീഡിയോ എന്നിവ എടുക്കേണ്ടി വരും എന്ന് അറിയിച്ചിരുന്നു. കൊച്ചിയിലെ ലേക്ക് ഷോർ റിസോർട്ടിൽ ആണ് ഷൂട്ട് എന്ന് പറഞ്ഞു.