പിന്നെ എല്ലാം എടുപിടി എന്നായിരുന്നു… തിങ്കളാഴ്ച വസ്ത്രങ്ങളും സ്വർണ്ണവും എല്ലാം വാങ്ങി, തിങ്കളും ചൊവ്വയുമായി വിളിക്കേണ്ടവരെയൊക്കെ വിളിച്ചു… ബുധനാഴ്ച ഞാൻ എല്ലാവരേയും കൂട്ടി മൂന്ന് നാല് കാറുകളിലായി എൻ്റെ നാട്ടിലേക്ക്. വലിയ ആരവങ്ങളില്ലാതെ ശുഭമുഹൂർത്തത്തിൽ ഞാൻ ധന്യയുടെ കഴുത്തിൽ താലി ചാർത്തി…
വീട്ടിലേക്ക് അവളുടെ കയ്യും പിടിച്ച് കയറുമ്പോൾ അമ്മയാണ് വിളക്കുമായി മുമ്പിൽ വന്നത്.. ധന്യ അമ്മയുടെ കാൽ തൊട്ടനുഗ്രഹം വാങ്ങി വിളക്കുമായി അകത്തേക്ക്.. ചെറിയ ഒരു സദ്യയും കഴിഞ്ഞ് എല്ലാവരും മടങ്ങി… ഞാനും ധന്യയും പിന്നെ എൻ്റെ വീട്ടുകാരും മാത്രമായി…
എന്തായാലും ചേടത്തിക്കും അമ്മക്കും പിള്ളേർക്കും ധന്യയെ നന്നായി ഇഷ്ടപ്പെട്ടു തിരിച്ചവൾക്കും…. രാത്രി ചേടത്തിയാണ് ധന്യയെ മുറിയിലാക്കിയത്. ഒരു ഗ്ലാസ്സ് പാലുമായി കടത്തി വിടുമ്പോൾ ഒരു ഡയലോഗും.. ഇതൊക്കെ നേരത്തേ കഴിഞ്ഞതാണെങ്കിലും ചടങ്ങിനു കുറവാക്കാണ്ട, എന്നിട്ട് ആക്കിയൊരു ചിരിയും… ഞാൻ വെറുതേ ഇളിച്ചു കാണിച്ചു.
മുറിയിൽ ഞങ്ങൾ മാത്രമായി. കൊണ്ടു വന്ന പാൽ പകുതി കുടിച്ചവൾക്കു നീട്ടി… ഒന്നു രുചിച്ചിട്ട് അവളാ ഗ്ലാസ്സ് താണ്ട വെച്ച് എന്നോട് ചേർന്നിരുന്നു. ആദ്യ രാത്രിയിൽ ഒന്നും നടക്കില്ല മാഷേ… വിഷമമുണ്ടോ… അവളുടെ ചോദ്യത്തിന് അവളെ എന്നോട് ചേർത്ത് ഞാൻ പറഞ്ഞു… ഇനിയെത്ര രാത്രികൾ കിടക്കുന്നു പെണ്ണേ, ഈയൊരു രാത്രി മാത്രമല്ലല്ലോ. അവളെ കെട്ടിപ്പിടിച്ചു ഉമ്മയും കൊടുത്ത് കട്ടിലിലേക്ക് മറിഞ്ഞു…