ചേച്ചി പിന്നെയും പറഞ്ഞു, ധന്യ ഒരു പത്തുമണിയാകുമ്പോഴേക്കും റെഡി ആയി ഇരിക്കും… നീ അവളെ കൂട്ടി പൊക്കോ… ചേച്ചി പിന്നെ ഒരു ഹോസ്പിറ്റലിൻ്റെ ഡീറ്റയിൽസും ഡോക്ടറുടെ പേരും എല്ലാം കുറിച്ചു തന്നു… അപ്പോയിൻ്റ്മെൻ്റ് ചേച്ചി രാവിലെ തന്നെ വിളിച്ച് എടുത്തിട്ടുണ്ട്… ഞാൻ സമ്മതം മൂളി കൈ കഴുകി മുകളിലേക്ക് പോന്നു..
അല്പസമയത്തിനും കമല നിർമല ചേച്ചിക്കൊപ്പം കയറി വന്നു… എന്തോ ഒരു സങ്കോചം പോലെ കമലക്ക്… മാഷേ… എന്തോ പറയണം എന്നുണ്ടെന്ന് തോന്നുന്നു… മാഷിന് സമ്മതമായിട്ടു തന്നെയല്ലേ മാഷിതിനു സമ്മതിച്ചത്… കമലക്കിപ്പോഴും വിശ്വാസം വന്നിട്ടില്ല എന്നു തോന്നി… നിർമല ചേച്ചി കൂട്ടിച്ചേർത്തു ഞാൻ പറഞ്ഞതാ കണ്ണാ… നിനക്കിഷ്ടമായിട്ടു തന്നെയാണ് എന്ന്… നിൻ്റെ വായിൽ നിന്നു കേൾക്കാൻ നിൽക്കുകയാണ് അവൾ… ഞാൻ കമലയുടെ അടുത്ത് ചെന്ന് പറഞ്ഞു… എനിക്ക് 100 വട്ടം ഇഷ്ടമായിട്ടു തന്നെയാ..
കമല ഒന്നു വിങ്ങിപ്പൊട്ടിപ്പോയി… മാഷിനു തരാൻ ഒന്നുമില്ല ഞങ്ങളുടെ കൈയിൽ… ഞാൻ ഒന്നു ചിരിച്ചു. എനിക്ക് ധന്യയെ മാത്രം മതി കമലേ… അല്ല അമ്മേ… വേറൊന്നും വേണ്ട…. സന്തോഷത്തോടെ ആണ് കമല ഇറങ്ങിപ്പോയത്. കവിളിൽ മൃദുവായി ഒരടിയും തന്ന് നിർമല ചേച്ചിയും കൂടിറങ്ങി…
ഞാൻ ധന്യയുടെ വീട്ടിൽ ചെല്ലുമ്പോൾ അവൾ റെഡിയായി വെളിയിൽ ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും സ്കൂട്ടറിനടുത്തേക്ക് ഓടി വന്നു… മാഷ് താമസിച്ചല്ലോ… ഒരു പരിഭവം. പോടീ, മണി പത്താകാൻ ഇനിയും അഞ്ചു മിനിട്ട് കൂടിയുണ്ട്… അവൾ വെറുതേ ചിരിച്ചു…