അഞ്ചു മണിക്കൂർ നീണ്ട സംഭവ വികാസങ്ങൾക്കപ്പുറം എന്തൊക്കെയാണ് നടന്നെതെന്ന് ഓർത്ത് ഞാൻ തന്നെ ആശ്ചര്യപ്പെട്ടുപോയി. കമലയും ചേച്ചിയും പെട്ടെന്ന് അത്താഴമുണ്ടാക്കി.. നിശ്ചയത്തിനുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തു… എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം. എൻ്റെയും രാജേഷിൻ്റേയും സ്കൂട്ടറിൽ ധന്യയേയും കമലയേയും വീട്ടിലാക്കി…. ഭാവി അമ്മായിയച്ചൻ ഇതിലൊന്നും എനിക്കൊരു പങ്കുമില്ലെന്ന് പറഞ്ഞ് എപ്പോഴോ പോയിരുന്നത്രേ…
ധന്യ എനിക്കു പുറകിലാണ് കയറിയത്… വഴിനീളം കെട്ടിപ്പിടിച്ചിരുന്നു… ചുടു കണ്ണു നീർ വീണ് എൻ്റെ പുറം നനയുന്നത് എനിക്കറിയാമായിരുന്നു… അവരെ വീട്ടിലാക്കി ഞാൻ തിരിച്ചു പോന്നു… നിർമല ചേച്ചി കാത്തിരിക്കുന്നുണ്ടായിരുന്നു… എൻ്റെ കൂടെ മുകളിലേക്കു വന്നു… മറയായതും എന്നെ കെട്ടിപ്പിടിച്ച് ഉമ്മകൾ തന്നു… ഒന്നും പറഞ്ഞില്ല… കുറേ നേരം എന്നെ കെട്ടിപ്പിടിച്ച് ഇരുന്നിട്ട് ചേച്ചി താഴേക്ക് പോയി…
രാവിലെ എഴുന്നേറ്റ് താഴെയെത്തിയപ്പോൾ സോമൻ സാറും ചേച്ചിയും കമലയും സംസാരിക്കുന്നുായിരുന്നു… എന്നെ കണ്ടതും അവർ സംസാരിക്കുന്നത് നിർത്തി… സോമൻ സാർ പറഞ്ഞു… ഹരീ…. കല്യാണം കഴിഞ്ഞ് താമസിക്കാൻ മുകളിലെ റൂം മതിയാകില്ല. എൻ്റെ സുഹൃത്തിൻ്റെ ഒരു പഴയ വീടുണ്ട്… ഞാനവനെ ഇപ്പോ വിളിച്ചു പറഞ്ഞു… ഇന്നതു വൃത്തിയാക്കി വൈകുന്നേരം താക്കോൽ എത്തിക്കും.. നാളെ നീ ഒന്നു പോയി നോക്ക് വഴി നിർമല പറഞ്ഞു തരും.. സോമൻ സാർ ക്ഷണം കഴിഞ്ഞ് കൈ കഴുകി ഓഫീസിലേക്കിറങ്ങി…
നിർമല ചേച്ചി എനിക്കു വിളവിത്തന്നു… പിന്നേ ഹരി… നീ അവളെ ഒന്ന് ഡോക്ടറിൻ്റെ അടുത്തു കൊണ്ടു പോകണം.. ചെക്കപ്പൊക്കെ ചെയ്യിക്കണം… ഞാൻ തലയാട്ടി… ഇന്ന് തന്നെ പൊക്കോ… നിനക്കിനി രണ്ടാഴ്ച അവധി പറയാൻ ഞാൻ സാറിനോട് പറഞ്ഞിട്ടുണ്ട്… ഇനി അതിൽ കൂടുതൽ വേണമെങ്കിലും പറഞ്ഞാ മതി… ഞാൻ ഭക്ഷണം കഴിഞ്ഞെഴുന്നേറ്റു…