രാജേഷാണ് കാര്യങ്ങൾ ഒക്കെ പറഞ്ഞത്.. വിശദമായി വള്ളി പുള്ളി വിടാതെ അവൻ കാര്യങ്ങൾ പറഞ്ഞു… ഇതു കേട്ടതും കമല പിന്നെയും കരച്ചിലായി… കൂടെ നിർമല ചേച്ചിയും ചെറുതായി കരയാൻ തുടങ്ങിയിരുന്നു. നിങ്ങൾ എല്ലാം ഒന്ന് കരയാതിരിക്ക്, വഴിയുണ്ടാകും എന്ന് എല്ലാവരോടുമായി പറഞ്ഞിട്ട് ഞാൻ നിർമല ചേച്ചിയെ പുറത്തേക്ക് വിളിച്ചു… ചേച്ചീ ഇങ്ങു വന്നേ… ഒരു കാര്യം ചോദിക്കട്ടെ…
പുറത്തേക്കു വന്ന ചേച്ചിയെ ഗേറ്റിനടുത്തേക്ക് മാറ്റി നിർത്തി. ഞാൻ എന്തെങ്കിലും പറയുന്നതിനു മമ്പേ ഒരു പാട് ചോദ്യങ്ങളായിരുന്നു ചേച്ചിക്ക്, എന്തു ചെയ്യുമെടാ കണ്ണാ… ഞാൻ വളർത്തിയ കൊച്ചാടാ അത്, വീട്ടിലേക്കു പോയാൽ അവൾ എന്തെങ്കിലും ചെയ്യും.. ഇല്ലെങ്കിത്തന്നെ എന്തു ഭാവിയാടാ അവൾക്കുണ്ടാവുക. ചേച്ചി കരഞ്ഞു കൊണ്ടാണ് നിർത്തിയത്..
പിന്നെ എൻ്റെ കയ്യിൽ മുറുകെപ്പിടിച്ചിട്ട് ചോദിച്ചു… കണ്ണാ ഞാൻ ഒരു കാര്യം പറഞ്ഞാ നീ സമ്മതിക്കുമോ, അല്ല നിനക്കെന്നോട് ഇച്ചിരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ നീ സമ്മതിക്കണം.. ചേച്ചി തുടർന്നു.. ഒരിക്കലും ചോദിക്കാൻ പാടില്ലാത്തതാണ്… കണ്ണാ നീ കെട്ടുമോ അവളെ… വേറെ ഒരു വഴിയും കാണാഞ്ഞിട്ടാണ് കണ്ണാ… ചോദിച്ചു തീർന്നതും ചേച്ചി വിങ്ങിപ്പൊട്ടി കരത്തു പോയിരുന്നു…
എനിക്കു ചിരിയാണ് വന്നത്, ഞാൻ ചിരിക്കുന്നതു കണ്ടാകണം ചേച്ചി കരച്ചിൽ നിർത്തി എന്നെ ദേഷ്യഭാവത്തിൽ നോക്കി… ഞാൻ പറഞ്ഞു.. ഞാൻ പറയാൻ വന്നതാണ് ഇപ്പോൾ ചേച്ചി ചോദിച്ചത്… എന്നിട്ടു ഞാൻ വീട്ടിൽ വിളിച്ച കാര്യവും അവരേക്കൊണ്ട് സമ്മതിപ്പിച്ച കാര്യവും എല്ലാം പറഞ്ഞു… ചേച്ചി എന്നെ സന്തോഷം കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ തന്നു…