അവളുടെ സാമീപ്യം മത്തു വീഴുന്നതു പോലെയായിരുന്നു എനിക്ക്, ആകെപ്പാടെ ഒരു നിലാവിൽ അഴിച്ചിട്ട കോഴിയുടെ അവസ്ഥ. എന്തായാലും അമ്പലത്തിൽ എത്തി, തൊഴുതു, പ്രസാദവും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ ഇവളെ എനിക്ക് തരുമോ എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വരുന്ന വഴിക്കു അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, കോളേജിലെ വിശേഷങ്ങൾ, കൂട്ടുകാരുടെ വിശേഷങ്ങൾ, പിന്നെയും എന്തൊക്കെയോ.. ഞാൻ എല്ലാം മൂളിക്കേട്ടു. എന്തായാലും വീട്ടിൽ എത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. അവൾ അകത്തേക്ക് കയറിപ്പോകുന്നത് വെറുതെ നോക്കി നിന്നു. അതും കണ്ടിട്ടാണ് ചേച്ചി പുറത്തേക്കു വന്നത്, എന്നെ ഒന്ന് നോക്കിയിട്ട് പതുക്കെ ചോദിച്ചു, നിനക്കവളെ ഇഷ്ടമാണല്ലേ കണ്ണാ, അവൾക്കും നിന്നെ ഇഷ്ടമാണെന്നു തോന്നുന്നു, പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോടാ ഇനി, ഞാൻ വെറുതെ ഒന്ന് ചിരിച്ചു, ചേച്ചിയുടെ കൈയിൽ ഒന്ന് തൊട്ടിട്ടു മുകളിലേക്ക് നടന്നു.
എന്തൊരു മൈര് ഏർപ്പാടാണ്, കാമം തോന്നിയവരും കാമം തോന്നാത്തവരും എനിക്ക് എല്ലാം തന്നു, പക്ഷെ പ്രേമം തോന്നിയവൾ എനിക്ക് കിട്ടില്ല – ആകപ്പാടെ ഒരു അസ്വസ്ഥത. തുണി മാറാൻ നിന്നില്ല, പുറത്തേക്കിറങ്ങി നടന്നു. പുറത്താരെയും കണ്ടില്ല, ആരോടും പറയാനും പോയില്ല, എങ്ങോട്ടാ പോകുന്നതെന്ന് ഒരു നിശ്ചയം ഇല്ലായിരുന്നു. ബസ് വരുന്നത് കണ്ടപ്പോൾ കൈ കാട്ടി നിർത്തിച്ചു, ടൗണിലേക്ക്, നേരെ ബാറിൽ പോയി നാലെണ്ണം വീശി. ഒരു മനസ്സമാധാനം വന്നിരിക്കുന്നു. രണ്ടെണ്ണം കൂടി അടിച്ചിട്ട് ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്കു പോന്നു. സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു, കട്ടിലിലേക്ക് വീണതെ ഓർമയുള്ളു.