പ്രിയപ്പെട്ടവരേ,
ഇതു ഞാൻ എഴുതിക്കൊണ്ടിരുന്ന ഒരു തുടർക്കഥയുടെ കലാശക്കൊട്ടാണ്. അന്ന് ഒരു തുടക്കക്കാരന് നൽകിയ അളവഴിഞ്ഞ പ്രോത്സാഹനനങ്ങൾക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. തെമ്മാടിത്തരമാണ് കാട്ടിയതെന്ന് അറിയാം. ആറാം ഭാഗം എഴുതിയിട്ട് വർഷം 5 കഴിഞ്ഞിരിക്കുന്നു.
ജോലി, കുടുംബം, പിന്നെ വേറൊരു രാജ്യത്തേക്കൊരു പ്രയാണം – എഴുതാനുള്ള ഊർജം ഉണ്ടായിരുന്നില്ല. ഇതൊന്നും ഒരു ഒഴിവുകഴിവല്ല എന്നറിയാം, എല്ലാ വായനക്കാരോടും ക്ഷമ ചോദിക്കുന്നു,
ഈ കഥയങ്ങു അവസാനിപ്പിക്കുകയാണ്, എൻ്റെ മനസ്സിൽ തോന്നിയതു പോലെ തീർക്കുന്നു….. പഴയ അധ്യായങ്ങൾ ഒന്നു തിരഞ്ഞു പിടിച്ചു വായിച്ചാൽ ഒരു തുടർച്ച കിട്ടും.
പുതിയ ഒരു കഥയുമായി എത്രയും പെട്ടെന്ന് നിങ്ങളുടെ മുന്നിലേക്കെത്താമെന്നുള്ള ശുഭാപ്തിവിശ്വാസത്തോടെ
സസ്നേഹം
സീയാൻ രവി
ഹരികാണ്ഡം 7
HariKhandam Part 7 | Authro : Seeyan Ravi | Previous Part
വസുമതി ടീച്ചറിന്റെ വീട്ടിൽ നിന്നും തിരിച്ചെത്തിയപ്പോഴേക്കും ഉച്ചയാകാറായിരുന്നു, വന്നൊന്ന് കുളിച്ചു, ഊണ് കഴിക്കാൻ നിന്നില്ല, കിടന്നുറങ്ങി. എഴുന്നേറ്റപ്പോഴേക്കും നാലുമണി കഴിയുന്നു.
അഞ്ജനയെ അമ്പലത്തിൽ കൊണ്ടുപോകണം, എഴുന്നേറ്റ് കുളിച്ചു, ഒരു മുണ്ടുമുടുത്ത് ഇളം പച്ച നിറത്തിലുള്ള ഷർട്ടുമെടുത്തിട്ട് താഴേക്കിറങ്ങിച്ചെന്നു. ആളനക്കമൊന്നുമില്ല, കമല അടുക്കളയിൽ പണിയിലാണെന്ന് തോന്നുന്നു. ഒരു ചായ ചോദിച്ചിട്ട് പുറത്തേക്കിരുന്നു. ഇന്നലത്തെ കെട്ടെറങ്ങിയിട്ടില്ല, പിന്നെത്തോന്നി, കട്ടൻ മതി എന്ന്, കമലയോടു പോയി പറഞ്ഞു വീണ്ടും പുറത്തേക്കിരുന്നു.