” ഹരീ…. വലിക്കുമോ “…. സിനിയുടെ പിന്നിൽ നിന്നുള്ള ചോദ്യം വന്നു….
” ഇല്ല “…. ഹരി ഉത്തരം കൊടുത്തു….
സിനി ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു കൊണ്ട് ചുണ്ടിൽ വച്ച് അൽപം മാറി നിന്നു…….
സിനി : ഹരീ… പിന്നെ രഞ്ജുവിന്റെ ബിസിനസ്സ് എന്താ പ്ലാൻ?…. അവൾക്ക് സ്കിൽ ഉണ്ട്, കഴിവും. ഹരി കൂടെ നിന്നാൽ പേര് കേട്ട ഫാഷൻ ഡിസൈനർ ആവാൻ കഴിയും അവൾക്ക്….
ഹരി : അറിയാം….. എനിക്കറിയാവുന്ന ഫീൽഡ് അല്ല… പഠിച്ചു വരുന്നേ ഉളളൂ…….
സിനി : ഹരിയെ എനിക്ക് ഹെൽപ് ചെയ്യാം പറ്റും….
ഹരി : മ്മ്മ്മ്…. അഞ്ചു പറഞ്ഞിരുന്നു….
സിനി ഹരിയെ നോക്കി : എനിക്ക് ഒരു ഉപകാരം വേണം…..പ്ലീസ്…… എനിക്ക് തിരിച്ച് നിങ്ങളുടെ കുടുംബത്തിൽ വരണം….. ഒരു അംഗം ആവണം……
ഹരി സിനിയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി…..
സിനി പുറത്തേക്ക് നോക്കി പുക ഊതി വിട്ട ശേഷം പറഞ്ഞു: തുറന്ന് പറയാം ഹരീ… അഞ്ചു എനിക്ക് ഒരു ബിസിനസ്സ് പ്രോപ്പർട്ടി ആയിരുന്നു ആദ്യം…. പക്ഷെ ഇന്ന് അങ്ങിനെ അല്ല ഹരീ…. അവൾ എന്റെ എല്ലാം ആണ്… മനസാക്ഷി സൂക്ഷിപ്പ് കാരി….. ഹരിക്ക് ബെന്നിയേട്ടൻ എങ്ങിനെ ആണോ അതിനേക്കാൾ എത്രയോ വലുത് ആണ് അവൾ എനിക്ക് ഇന്ന്….
ഹരി സിനിയെ നോക്കി… വാക്കുകളിൽ മുഖത്ത് ആത്മാർത്ഥത ഹരി മനസ്സിലാക്കി……
സിനി സ്വയം പുച്ഛിച്ചു കൊണ്ട് തുടർന്നു: ഫ്രണ്ട്‌സ് ഒരുപാട് പേരുണ്ടായിട്ടുണ്ട്…… പക്ഷെ അതിൽ ഒരാളുടെ കുടുംബവും എന്നെ നോർമൽ ആയി കണ്ടിട്ടില്ല. ബോബ് കട്ട് അടിച്ച്, സ്റ്റാഡ്സ് ഇട്ട്, വലിയും കുടിയുമായി, കുടിച്ചു കൂത്താടി നടക്കുന്ന ഒരു കൂത്തിച്ചി…… എന്നെ വീട്ടിൽ കയറ്റാൻ മടിച്ചവർ ഉണ്ട്………..അങ്ങിനെ ഉള്ള എന്നെ ആണ് ഹരിയുടെ വീട്ടിൽ കയറ്റി എല്ലാ സ്വാതന്ത്ര്യവും തന്ന് ഒരു അംഗത്തെ പോലെ കണ്ടത്…….