നാല് ഗ്ലാസുകൾ മുട്ടി ചീയെര്സ് പറഞ്ഞു……….
കല്യാണ കാര്യങ്ങളെ കുറിച്ചുള്ള സംസാരമായിരുന്നു പിന്നങ്ങോട്ട്… എവടെ വച്ച്, എത്ര ആളുകൾ.. ഇടയിൽ റോമിൽ ഉള്ള സിസ്റ്ററോഡ് ഹരി ആണ് കാര്യം ഫോണിൽ അവതരിപ്പിച്ചത്….
തന്റെ ബെന്നിക്ക് ഒരു കൂട്ട്…….ആ ശബ്ദത്തിൽ ഉണ്ടായിരുന്നു, എത്ര ഹാപ്പി ആണ് സിസ്റ്റർ എന്നുള്ളത് ഹരിക്ക് മനസ്സിലാക്കാൻ ………
ഓരോ പെഗിന് ശേഷവും ബെന്നിയുടെ അടുത്ത് ഇരുന്ന്, ” ഓകെ അല്ലെ ബെന്നിയേട്ടാ “… എന്ന് സ്നേഹ പൂർവ്വം ചോദിക്കുകയും, ഇടക്ക് ഇടക്ക് ബെന്നിയുടെ വയറിൽ, കരളിന്റെ ഭാഗത്തു കൈ വച്ച് അമർത്തി വേദന ഒന്നും ഇല്ലല്ലോ എന്ന് ഉറപ്പാക്കുന്ന ഹരിയെ……… കണ്ണിമ വെട്ടാതെ നോക്കി ഇരുന്ന്, സിൻഷ പുഞ്ചിരിച്ചു……..
അഞ്ചു ഇത് കണ്ട് ചോദിച്ചു : എന്താടീ…… എന്താ ഒറ്റക്ക് ഇരുന്ന് എന്റെ ചെക്കനെ നോക്കി ചിരിക്കുന്നത്….
എല്ലാവരുടെയും മുന്നിൽ വച്ച് ചിരിച്ചു കൊണ്ട് ഗ്ലാസ് ചുണ്ടിൽ മുട്ടിച്ചു കൊണ്ട് സിനി പറഞ്ഞു : അപ്പോൾ ഇതാണ് ആ ഹരീ…… അല്ലെ….
ഹരി അതിശയത്തോടെ : അതേത് ഹരി..
സിനി : എത്രയോ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്… എത്രയോ പരിചയങ്ങൾ……… പക്ഷെ നീ എന്നെ അതിശയിപ്പിച്ച പോലെ ഒരാൾ പോലും അതിശയിപ്പിച്ചിട്ടില്ല ഹരീ…….
ഹരിക്ക് ഒന്നും മനസ്സിലായില്ല……….
സിനി ചിരിച്ചു കൊണ്ട് തുടർന്നു : നിന്നെ അറിയുന്നവർ മുഴുവൻ, നീ… നീ… നീ…. ആണ് അവർക്ക് എല്ലാം…. നിന്നോടുള്ള സ്നേഹം, ഇഷ്ടം… അതെന്താ അങ്ങിനെ… എന്നുള്ളതിന്റെ ഉത്തരം ഇപ്പോഴാണ് ശരിക്കും എനിക്ക് മനസ്സിലായത്………..