ഹരി : സിസ്റ്ററോഡ് പറഞ്ഞോ?..
ബെന്നി ഇളിച്ചു കൊണ്ട് : ഇല്ല…. പറയണം…… ആദ്യം നിങ്ങൾ……
ഹരി സിനിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി…. പിന്നെ….പതിയെ എഴുന്നേറ്റ് സിനിയുടെ മുന്നിൽ എത്തി… അഞ്ചു കുറച്ചു പിന്നിലോട്ട് മാറി നിന്നു………
അൽപം മുഖം കുനിച്ചു കൊണ്ട് ഹരി പതിയെ പറഞ്ഞു : താങ്ക്സ്…….
സിനി ഗൗരവത്തിൽ : എന്തോന്ന്?..
ഹരി മുഖം ഉയർത്തി…. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… എന്തിനാണ് എന്ന് അവന് പോലും അറിയില്ലാത്ത.. സന്തോഷ കണ്ണു നീർ…..
ഹരി വാക്കുകൾക്ക് ആയി പരതി…. തന്റെ ചുണ്ട് ഒന്ന് കടിച്ച ശേഷം ഹരി പറഞ്ഞു : താങ്ക്സ്…. എന്റെ ചേട്ടനെ നോക്കിയതിന്…. കൂടെ നിന്നതിന്… പിന്നെ…….. ഫൈസലിന്റെ ചതിയിൽ വീഴാതെയും അല്ലാതെയും ഇവളെ സംരക്ഷിച്ചതിന്……..
സിനി : താങ്ക്സ് മാത്രം മതിയോ… ഒരു കെട്ടിപ്പിടുത്തം കൂടെ ആയാലോ…………
ഹരി കൈ വിടർത്തേണ്ടി വന്നില്ല, സിനി ഹരിയെ തന്റെ കൈക്കുള്ളിൽ ആക്കി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു : സോറി……. ഞാൻ കാരണം ആണ് അഞ്ചു എല്ലാം ഹരിയിൽ നിന്ന് മറച്ചു പിടിച്ചത്……. സത്യമായും…… സോറി……
ഹരിയുടെ കൈകൾ സിനിയെ പുണർന്നു കഴിഞ്ഞിരുന്നു……….
ഹരി ഫോണിൽ ഡോക്ടറോട് സംസാരിച്ച് വച്ച ശേഷം സിനിയോട് പറഞ്ഞു : സിനി…. ഇന്നൊരു ദിവസം, രണ്ടോ മൂന്നോ… അതിൽ കൂടുതൽ കൊടുക്കാതെ ഞാൻ നോക്കി കൊണ്ട്…. നാളെ മുതൽ, സിനിക്ക് കൺട്രോളിൽ വക്കാൻ പറ്റുമോ ബെന്നിയേട്ടനെ….
സിനി ചിരിച്ചു കൊണ്ട് : ഓ… നോ പ്രോബ്ലം……….