ബെന്നി സിനിയെ ഒന്ന് നോക്കി… സിനി തിരിച്ചും… ഹരിക്കും അഞ്ചുവിനും മനസ്സിലാകാത്ത രീതിയിൽ ഒരു മൗന സംഭാഷണം നടന്നു അവിടെ……
അതിന് ശേഷം ബെന്നി പറഞ്ഞു : നിന്നെ… അല്ല നിങ്ങളെ രണ്ടു പേരെയും നേരിൽ കണ്ടേ പറയൂ എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു….
ഹരിയും അഞ്ജുവും ആകാംക്ഷയോടെ ബെന്നിയുടെ മുഖത്ത് തന്നേ നോക്കി…
ബെന്നി വിക്കി വിക്കി : അത്… ഞാൻ….. സിനി…. ഞങ്ങൾ കെട്ടിയാലോ എന്നൊരു ആലോചന……..
” ങ്ങേ…………………………………………………”.. അഞ്ജുവും ഹരിയും ഒരേ സമയം വാ പൊളിച്ചു കൊണ്ട് ഞെട്ടി എഴുന്നേറ്റു. ബെന്നിയെയും ചെറിയ ചിരിയോടെ നിൽക്കുന്ന സിനിയെയും മാറി മാറി നോക്കി ഇരുവരും….
ബെന്നി ഇളിച്ചു കൊണ്ട് തുടർന്നു : എനിക്ക് സിസ്റ്റർ കഴിഞ്ഞാൽ, നീയല്ലേ ഉളളൂ…. സിനിക്ക് ആകെ പറയാൻ അല്ലെങ്കിൽ ചോദിക്കാൻ ഉള്ളത് പാർവതിയോടും… അല്ല അഞ്ജുവിനോടും..
ഹരിയും അഞ്ജുവും കണ്ണ് തുറിച്ചു കൊണ്ട് പരസ്പരം നോക്കി….
ബെന്നി : എന്നാൽ നിങ്ങൾ പറ… എന്താ അഭിപ്രായം….. 11 വയസ്സ് വ്യത്യാസം ഉണ്ട് ഞങ്ങൾ തമ്മിൽ… അത് മാത്രം ആണ്…….. സിനിക്ക് മതം ഇല്ല… അതുകൊണ്ട് എന്റെ മതവും അവൾക്ക് പ്രശ്നവും ഇല്ല… ഒരു കൂട്ട് ഇല്ലെങ്കിൽ ഞാൻ ചിലപ്പോൾ… വീണ്ടും…..
അശ്ചര്യം വിടർന്ന മുഖവുമായി ഹരി മുന്നോട്ട് അടികൾ വച്ച് സോഫയിൽ ഇരിക്കുന്ന ബെന്നിയുടെ ദേഹത്തോട്ട് മറിഞ്ഞു കൊണ്ട് കെട്ടിപിടിച്ചു…….
മറുവശത്ത് ” എടീ……………. “… എന്ന് നീട്ടി വിളിച്ചു കൊണ്ട് അഞ്ചു സിനിയേയും കെട്ടി പിടിച്ചു……………