കൂടുതൽ അറിയാൻ പഠിക്കാൻ ആയി ഹരി രഞ്ജുവിന്റെ കൂടെ കടയിൽ പോയി തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നേ, എന്ത് പറഞ്ഞാലും ” നിനക്ക് രെഞ്ചു ആണല്ലേ വലുത് ” എന്നുള്ള പറച്ചിൽ കേട്ട് ചെവി ചൊറിയാൻ തുടങ്ങിയിരുന്ന ഹരിക്ക് അറിയാം, വീട്ടിൽ മോളുണ്ട് എന്ന് പറഞ്ഞാൽ, മോളെ കാണാൻ ആണോ രെഞ്ചുവിനെ കാണാൻ ആണോ എന്നുള്ള ചോദ്യം വരും എന്ന് അറിയാവുന്നത് കൊണ്ട് ഹരി ഓക്കേ പറഞ്ഞു…
മുന്നിൽ കുപ്പി കൊണ്ട് വന്ന് വച്ചതും ഹരി ബെന്നിയെ ഒന്ന് നോക്കി,, പിന്നെ കുപ്പി കൊണ്ട് വന്ന് വച്ച് സിനിയെ ദേഷ്യത്തോടെയും………………
ബെന്നി ചിരിച്ചു കൊണ്ട് : എടാ ഞാൻ തൊടാറില്ല……
പൂർത്തിയാക്കാൻ സമ്മതിച്ചില്ല സിനി.. സിനി പല്ല് കടിച്ചു കൊണ്ട് ബെന്നിക്ക് നേരെ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ച്… തന്റെ ഫോൺ എടുത്ത്, പി ഡി ഫ് ഡോക്യുമെന്റ് തുറന്ന് ഹരിക്ക് നേരെ നീട്ടി പറഞ്ഞു : ബെന്നിയേട്ടന്റെ ബ്ലഡ് വർക്ക് ഔട്ട് റിപ്പോർട്ട് ആണ്….. ഹരിക്ക് മനസ്സിലാവും എന്ന് വിശ്വസിക്കുന്നു…. മിനിഞ്ഞാന്ന് എടുത്തതാണ്.. ലിവർ എൻസയിം നോക്ക്, എന്നെ വിശ്വാസം ഇല്ലെങ്കിൽ….
ഹരി ഫോൺ വാങ്ങി നോക്കി… ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു… ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നു ഹരിക്ക് വേണ്ടത്…
അഞ്ചു അങ്ങോട്ട് പോയതും ബെന്നി ചിരിച്ചു കൊണ്ട് പറഞ്ഞു : നിനക്ക് എന്നെ വിശ്വാസം ഇല്ല അല്ലെടാ…
ഹരി: നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ടല്ലേ മനുഷ്യാ…..
ബെന്നി : അറിയാടാ…… സിനി എന്നെ ഹെൽപ് ചെയ്തിട്ടേ ഉളളൂ ഇതുവരെയും… എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാടാ…