സുലോചന അഞ്ജുവിനെ നോക്കി… ഹരി എന്ത് പറഞ്ഞു എന്നറിയാൻ…
അഞ്ചു : എന്റെ ഹരി… അല്ല നമ്മുടെ ഹരി അല്ലെ അത്… അവൻ എന്ത് പറയാൻ ആണ്… അമ്മ വേണമെങ്കിൽ പറ.. ഞാൻ അവനെ കൊണ്ട് അമ്മയെ കാറിൽ വർഗീസ് മാപ്പിളയുടെ വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ പറയാം….
അഞ്ജുവിന് ഓടേണ്ടി വന്നു…. ഉപ്പേരിക്ക് അരിഞ്ഞു കൊണ്ടിരുന്ന സുലോചന കത്തി എടുത്തതും………..
……………………………………………………………..
” എടി…….. പാസ്പോർട്ട് ഡീറ്റെയിൽസ് കൊടുക്കട്ടെ ശ്രേസ്തക്ക്. മൂന്ന് വട്ടമായി ഇങ്ങോട്ട് കാൾ വരുന്നു”….. എല്ലാം അറിഞ്ഞ സിനിയുടെ ചോദ്യം വന്നു…
” ഹരിയോട് പറയാതെ ഒരു തേങ്ങയും വേണ്ട സിനി “… അഞ്ചു പറഞ്ഞു….
സിനി : ശരി…. എന്ത് പറയും അവനോട്… ആശിഷ് അവന്റെ കൂടെ വേൾഡ് ടൂറിനു ക്ഷണം ഉണ്ട് എന്നോ…..
അഞ്ചു : അങ്ങിനെ എങ്കിൽ അങ്ങിനെ…. അല്ലാതെ വഴി ഇല്ലല്ലോ…
സിനി : വഴി ഞാൻ ഉണ്ടാക്കി തരാം…..
അഞ്ചു : വീണ്ടും വല്ല കുരുട്ടു ബുദ്ധി ആണോ….
സിനി : എയ് അല്ലടി… ഹരിയെ എനിക്ക് ഒന്ന് കമ്പനി ആക്കിത്താ ആദ്യം……
അഞ്ചു : മ്മ്മ്മ്…….
……………………………………………………………..
ബെന്നി ചേട്ടന്റെ കൂടെ തന്നേ സിനിയും ഉണ്ടായിരുന്നു കാറിൽ വന്നിറങ്ങിയ അഞ്ജുവിനെയും ഹരിയെയും സ്വീകരിക്കാൻ, പണി നടന്നു കൊണ്ടിരിക്കുന്ന സർവീസ് സെന്ററിന് മുൻപിൽ…………
സിനി പ്രതീക്ഷിച്ച പോലെ, താൻ ഇവിടെ ഇല്ല എന്ന പോലെ ഹരി നേരെ പോയി ബെന്നിയേട്ടനെ ചിരിച്ചു കൊണ്ട് കെട്ടിപിടിച്ചു പറഞ്ഞു : എടോ ബെന്നിയേട്ടാ… തടി ഒക്കെ പോയി ആളെ കണ്ടാൽ അറിയാത്ത പോലെ ആയല്ലോ….