നിർമല 2 [SAINU]

Posted by

അച്ഛനില്ലാത്ത കുഞ്ഞാ അവൾ അവൾ കരഞ്ഞാൽ എനിക്ക് സഹിക്കില്ല അമ്മേ.എന്ന് പറഞ്ഞോണ്ട് നിർമല റൂമിൽ കയറി കതകടച്ചു മീനുവിനെയും കെട്ടിപിടിച്ചു കുറേ കരഞ്ഞു.

ഇനി അവൻ വരുമ്പോ ഞാനായിട്ട് തുടങ്ങിവെച്ചത് ഞാനായിട്ട് അവസാനിപ്പിചാൽ മതിയല്ലോ.

എല്ലാവർക്കും സന്തോഷം ആകുമല്ലോ അല്ലേ. ആർക്കും എന്റെയും മോളുടെയും സന്തോഷവും ദുഃഖവും ഒന്നും അറിയേണ്ട നാട്ടുകാർ എന്ത് പറയും അയൽക്കാർ എന്ത് പറയും അതുമാത്രം.

അല്ലേലും ഞാനും മോളും അനാഥരല്ലേ.

ഈ കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് പോയ അങ്ങേരു പോലും സഹിക്കില്ല.
ഇതൊന്നും.

അച്ഛനില്ലാതെ വളരുന്ന എന്റെ കൊച്ചിനെ എന്ന് പറഞ്ഞോണ്ട് നിർമല മോളെയും കെട്ടിപിടിച്ചു കുറെ കരഞ്ഞു.

സോറി മോളെ അമ്മയോട് ക്ഷമിക് അമ്മക്ക് അറിയാം നി അങ്കിളിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്.

നമുക്കു അതിനൊന്നും അർഹതയില്ല മോളെ. എന്നും എനിക്ക് നീയും നിനക്ക് ഞാനും മാത്രമേ കാണു.

എന്റെ മോളുടെ വിധിയാണ് അത് അല്ലേൽ അച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.

പുലർച്ചെ അമ്മ ജിതിന്റെ കൂടെ പോകാൻ ഇറങ്ങിയപ്പോഴും അമ്മ പറഞ്ഞ വാക് അവള്ക്ക് വല്ലാത്ത വേദനയായിരുന്നു

ഇനി ഞാനില്ല എന്ന് കരുതി വരുന്നവനെയൊക്കെ അകത്തു കയറ്റി ഇരുത്താൻ നിൽക്കേണ്ട കേട്ടല്ലോ നിർമലെ എന്നുള്ള അമ്മയുടെ വാക്ക് അതാണ് അവളെക്കൊണ്ട് ഇന്ന് ശ്രീയോട് അങ്ങിനെയൊക്കെ പറയിപ്പിച്ചത്.)

 

രാത്രിയുടെ ഇരുട്ട് മാറി നേരം പുലരാൻ വേണ്ടി കാത്ത് നിൽക്കുന്ന സൂര്യനെ പൊലെ യായിരുന്നു ശ്രീയുടെ അവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *