എന്റെ അമ്മേ ഞാനെന്തു ചെയ്തിട്ട അമ്മ കാണുന്നതല്ലേ ദിവസവും ശ്രീ വന്നില്ലേൽ മീനു കാണിച്ച് കൂട്ടുന്നത്.
അമ്മയും അവളെ വഴക്കായിട്ടും സ്നേഹത്തോടെയും ഒക്കെ പറയാറില്ലേ അവൾ കേൾക്കാറുണ്ടോ. അവൾക്കു ശ്രീ യെ കണ്ടാലേ സന്തോഷം ഉണ്ടാകു ഞാനെന്താ ചെയ്യേണ്ടേ അമ്മ പറ.
മോളെ അതൊക്കെ ശരിയാ കൊച്ച് കുട്ടികൾ ആകുമ്പോ അങ്ങിനീയൊക്കെ ഉണ്ടാകും എന്ന് വെച്ചു അവരുടെ കൂടെ നമ്മളും ആടാൻ നിന്നാൽ അതിനെ നേരം കാണു.
നി വേണ്ടേ മോളെ അതൊക്കെ പറഞ്ഞു അവളെ മനസ്സിലാക്കിക്കാൻ.
അതിനെന്തിനാ അവളെക്കാളും നിനക്കല്ലേ അവനെക്കാണാഞ്ഞാൽ.
ഞാൻ ഒന്നും കാണുന്നില്ല അറിയുന്നില്ല എന്നു കരുതിയോ. പിന്നെ ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നതാ.
അമയായിട്ട് എന്റെ മക്കളുടെ സന്തോഷം കളഞ്ഞെന്നു പറയരുതല്ലോ എന്ന് കരുതീട്ടാ.
അല്ലേൽ അവൻ വരുമ്പോൾ ഞാൻ പറഞ്ഞേനെ.
ഹോ എന്നാ അമ്മതന്നെ അങ്ങോട്ട് പറ.
ഞാനെന്തിനാ പറയുന്നേ.
നിനക്ക് പറയാല്ലോ നീ അല്ലേ അവനെ ഇവിടെ കയറ്റി ഇരുത്തുന്നതും അവനെ കാണുമ്പോയേക്കും തുള്ളി ചാടുന്നതും എല്ലാം.
ദേ അമ്മേ വേണ്ടാത്തത് ഒന്നും പറയാൻ നിക്കല്ലേ.
ശ്രീ വരുമ്പോളേക്കും ഞാൻ തുള്ളിച്ചടി കൊണ്ട് അവന്റെ പിറകെ നടക്കുവാണല്ലോ. . ഈ അമ്മക്കിതെന്താ
മീനു മോളുടെ ഇഷ്ടത്തിന് കൂട്ട് നിന്നു എന്നല്ലാതെ അമ്മ പറയും പൊലെ എനിക്ക് അവനെ കാണുമ്പോയേകും അങ്ങോട്ട് ഇളകുന്നൊന്നും ഇല്ല.
മോളെ ഞാൻ പറഞ്ഞത്.
ഹോ മനസിലായി മനസ്സിലായി അമ്മപറഞ്ഞു വരുന്നത് ഇനി ശ്രീയെ ഇങ്ങോട്ട് കയറ്റരുത് അത്രയല്ലേ ഉള്ളു അത് ഞാൻ പറഞ്ഞോളാം അമ്മ അതിന്റെ പേരിൽ ഇനി എന്നെയും എന്റെ മോളെയും കുറ്റപ്പെടുത്തേണ്ട.