പറ മാഡം ഇതെന്ന് തുടങ്ങി എന്ന്.
നി ഒന്നടങ്ങിയേ ശ്രീ ഞാൻ എപ്പോഴും ഒന്നും കാണാറില്ല ഇതെന്റെ കൂട്ടുകാരി വാട്സപ്പിൽ അയച്ചു തന്നതാ.
എന്താണെന്നു അറിയണം വേണ്ടി ഒന്ന് തുറന്നു നോക്കിയതാ അപ്പോഴേക്കും നിന്റെ കണ്ണിൽ തന്നെ പെട്ടില്ലേ.
ഹോ ഏതാ ആ കൂട്ടുകാരി.
അതറിഞ്ഞിട്ട് നിനക്കെന്തിനാ.
ആവിശ്യം വരുമോ എന്നറിയാനാ.
അയ്യോടാ ദേ ശ്രീ വെറുതെ ഓരോന്നും പറയാൻ നിക്കല്ലേ
ഹോ നമ്മൾക്ക് വേണ്ടി അല്ലേലും അവർക്കു വേണ്ടി വന്നെങ്കിലോ.
അയ്യെടാ അങ്ങിനെ ആവിശ്യം വന്നാൽ അവൾക്ക് ഒരു കെട്ടിയോൻ ഉണ്ട് അതോർത്തു മോൻ വിഷമിക്കേണ്ട കെട്ടോ.
മോൻ മോന്റെ ചെയറിൽ പോയി ഇരുന്ന് വൈകീട്ട് അയക്കേണ്ട ഓർഡർ ലീസ്റ്റ് പ്രിപേർ ചെയ്യാൻ നോക്ക്.
അല്ല പിന്നെ അവൻ ചോദിക്കുന്ന ചോദ്യം കെട്ടോ.
എന്റെ ചേച്ചി ഞാൻ ഒന്ന് ചോദിച്ചാല്ലേയുള്ളു അല്ലതെ ചേച്ചിയെ കയറി പിടിച്ചൊ ഇല്ലാലോ.ചേച്ചിയുടെ സംസാരം കേട്ടാൽ തോന്നും ഞാൻ ചേച്ചിയെ പിടിച്ചു ഏതാണ്ട് ഒക്കെ ചെയ്ത പൊലെ.
ഹോ ആ മോഹം വേറെയുണ്ടോ മോനെ നിനക്ക് ചെയ്യാൻ ഇങ്ങോട്ട് വാ ഞാനേ നല്ല ഒരു കട്ടർ വാങ്ങി വെച്ചിട്ടുണ്ട് കേട്ടോടാ.
ഹോ ഞാൻ ഒന്നിനും വരുന്നില്ലേ എന്നുള്ള ശ്രീയുടെ സംസാരം കേട്ട്
ഹ്മ്മ് എന്നാ നിനക്ക് ജീവിച്ചു പോകാം അല്ലേൽ അറിയാലോ.
ഇല്ലേ എന്ന് പറഞ്ഞോണ്ട് ശ്രീ അവളെ നോക്കി കുമ്പിടുന്ന പൊലെ കൈ കുപ്പി നിന്നതും.
മതി മതി എന്റെ ചോര കുടിക്കാതെ മോൻ പോയി പണിയെടുക്കാൻ നോക്ക്.
ശ്രീ തിരിഞ് നടക്കാൻ തുടങ്ങിയതും.
ആ ചേച്ചി.
എന്താടാ.
ചേച്ചിയോട് മുതലാളി ഒന്ന് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു.