ശരി സാർ അവന്റെ മനം ഒന്ന് കുളിർന്നു.
നാട്ടിലെത്തിയാൽ ചെയ്യേണ്ട ഓരോ കാര്യങ്ങളും അവൻ മനസ്സിൽ കണക്ക് കൂട്ടിയിരുന്നു.
അവൻ മുൻപോട്ടു നടക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നോർത്തത്.
സാറിനെയും ക്ഷണികമായിരുന്നു.
അവൻ തിരിഞ്ഞു നിന്നതും.
എന്താ ശ്രീ ഇനി വല്ലതും പറയാൻ ഉണ്ടോ.
സാറിനു ഞങ്ങടെ നാട്ടിലെ ഉത്സവത്തിന് വരാൻ സാധിക്കുമോ.
അതെന്താ ശ്രീ സാധിക്കുമോ എന്നൊരു ചോദ്യം.
അല്ല ഇവിടെ തിരക്ക് കൂടിയ സമയമല്ലേ അതാ.
വിശ്വനാഥൻ ഒന്ന് ആലോചിച്ചു.ശരിയാ ശ്രീ നോക്കട്ടെ വരാൻ കഴിഞ്ഞാൽ എങ്ങിനെയെങ്കിലും ഞാൻഎത്താം.
ഹ്മ്മ് ശരി സാർ.
വിശ്വനാഥൻ പണ്ട് മുതലേ ഒരു ഉത്സവ പ്രേമി ആയിരുന്നു എന്ന് ശ്രീക്കറിയാം അതുകൊണ്ട് കൂടിയ അവൻ അയാളെ ക്ഷണിച്ചു നോക്കിയത്.
വന്നാൽ വരട്ടെ അല്ലേൽ നമുക് അടിച്ചു പൊളിക്കാല്ലോ എന്നൊക്കെ കരുതിയാണ് അവൻ അവിടെ നിന്നും ഇറങ്ങിയത്.
നേരെ നിർമല ഇരിക്കുന്ന ചെയറിലേക്ക് ഒന്നെത്തി നോക്കി കൊണ്ട്.
മാഡം എന്തെടുക്കുകയാ.
അവനെ കണ്ടതും നിർമല ഞെട്ടികൊണ്ട്
അവളുടെ കയ്യിലിരുന്ന ഫോൺ ലോക് ചെയ്യാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.
ഫോണിലേക്ക് കണ്ണ് പോയ ശ്രീ അവളെ നോക്കി ഒന്ന് ചിരിച്ചു.
ഹോ അപ്പൊ മാഡത്തിന്നു ഇതായിരുന്നല്ലേ പരുപാടി.
ശ്രീ നി ഒച്ചവെക്കല്ലേ
ആരെങ്കിലും കേൾക്കും.
അല്ല ഇതെന്ന് തുടങ്ങി.
എന്ത്.
അല്ല ഇത് തന്നെ.
അവന്റെ ഫോണിലേക്കു ചൂണ്ടിയുള്ള ചോദ്യം കേട്ട് നിർമല തല താഴ്ത്തി നിന്നു
അവൾക്കു അവനെ നോക്കാൻ നാണം കൊണ്ട് കഴിയുന്നില്ല.