ബന്ധങ്ങൾ മുറുകാൻ രണ്ടു ശരീരമൊന്നാകണം എന്നില്ലല്ലോ എന്ന് രണ്ടുപേർക്കും മനസ്സിലായികൊണ്ടിരുന്ന
സമയമായിരുന്നു കടന്നു പോയി കൊണ്ടിരുന്നത്.
രണ്ടുപേരും ആശ്വാസ വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും പരുമാറി കൊണ്ടിരുന്നു.
അതിപ്പോ ഓഫീസിൽ ആയാലും അവരുടെ വീട്ടിലായാലും ശരി.
വീട്ടിലാകുമ്പോ മീനു മോളു കൂടെ കൂടും.
അത്രയേ മാറ്റം ഉണ്ടായിരുന്നുള്ളു.
ദിവസങ്ങൾ കടന്നുപോയി കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരുദിവസം ഓഫീസിൽ
ഞാൻ പറഞ്ഞത് മറന്നോ എന്നുള്ള ശ്രീയുടെ ചോദ്യം കേട്ടപ്പോൾ മുതലാളി വിശ്വനാഥൻ അവനു നേരെ തിരിഞ്ഞിരുന്നു.
എന്താ ശ്രീ.
ഞാൻ കഴിഞ്ഞ ആഴ്ചയെ പറഞ്ഞിരുന്നു സാർ
ഹോ സോറി ശ്രീ നിനക്ക് ഒരാഴ്ചത്തെ ലീവ് വേണം അല്ലേ.
അതെ സാർ ഞങ്ങടെ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുകയാണ്.
ഇന്ന് വൈകീട്ട് തിരിച്ചാലെ രാത്രിയെങ്കിലും അങ്ങെത്തു.
അതിനെന്താ ശ്രീ നിർമലയോട് പറഞ്ഞിട്ട് കണക്കെല്ലാം അവളെ ഏല്പിച്ചു പൊക്കോ.
ആ പിന്നെ ഒരാഴ്ച അതെ പാടുള്ളൂ നിനക്കറിയാമല്ലോ ഇവിടുത്തെ തിരക്ക്.
ഹ്മ്മ് അറിയാം സാർ
ഹ്മ്മ് എന്നാ പൊക്കോ ഞാനേ ഇന്നലെ വന്ന ഓർഡർ ലീസ്റ്റ് ഒന്ന് പരിശോധിക്കട്ടെ.
എന്ന് പറഞ്ഞോണ്ട് വിശ്വനാഥൻ വീണ്ടും അയാൾക്കു മുന്നിൽ ഇരുന്ന ഫയൽ തുറന്നു.
ശ്രീ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ആ ശ്രീ ഒന്ന് നിന്നെടാ.
എന്താ സാർ
ക്യാഷ് വല്ലതും വേണോടാ.
അത് കേട്ടപ്പോ ശ്രീക്ക് വല്ലാത്ത സ്നേഹം തോന്നി വിശ്വാനഥിനോട്.
കുറച്ചുയെന്തേലും കിട്ടിയാൽ നന്നായിരുന്നു.
ഹ്മ്മ് എന്നാ നിർമലയോട് ഒന്ന് ഇവിടെ വരെ വരാൻ പറ