നിർമല 2 [SAINU]

Posted by

ആര്.

ആരായിരുന്നു മൂന്നാല് ദിവസമായിട്ട് കൂടെ ഉണ്ടായിരുന്നത് അവൾ തന്നെ.

ഹോഹോ ജാസ്മിന്നോ.

ഹാ അവൾ പോരെ.

ദേ ചേച്ചി വേണ്ടാതീനം പറഞ്ഞുണ്ടാക്കല്ലേ.

അവളോട്‌ ഒന്ന് സംസാരിച്ചു എന്ന് വെച്ചു.

എന്റെ ചേച്ചിയെ ഞാൻ മറക്കുമോ.

ഒന്നുമില്ലേലും എന്റെ മീനുട്ടിയെ ഞാൻ മറക്കുമോ.

ഹോഹോ അപ്പൊ അതൊക്കെ ഓർമയുണ്ട് അല്ലെ.

പിന്നെ ഇല്ലാണ്ട്

ചേച്ചി വന്നേ ഞാൻ വീട്ടിലോട്ടാ.

എങ്ങോട്ട്.

വീട്ടിലോട്ട്.

ആരുടെ.

ചേച്ചിടെ.

അവിടെ ആരാ നിന്റെ.

ദേ ചേച്ചി വെറുതെയാണെങ്കിലും അങ്ങിനെ ഒന്നും പറയല്ലേ കെട്ടോ.

എന്താ പറഞ്ഞാൽ മൂന്നാല് ദിവസമായിട്ടു ഞങ്ങളെ ഒന്നും വേണ്ടായിരുന്നല്ലോ.

ഇപ്പോ പിന്നെ എന്താ ആകാശത്തുനിന്നും പൊട്ടി മുളച്ചോടാ ഞങ്ങളോടുള്ള സ്നേഹം.

ഹ്മ്മ് പൊട്ടി മുളച്ചതാ ഇപ്പൊ ചേച്ചി ശബ്ദം ഒന്നും കേട്ടില്ലേ.

എന്തിന്റെ.

പൊട്ടി മുളക്കുന്നെ.

ദേ ശ്രീ.

ഹോ ഒന്നും മിണ്ടേണ്ട മര്യാദക്ക് വണ്ടിയെടുക്കാൻ നോക്ക്.

ഇല്ലെങ്കിലോ ഇല്ലേൽ ദേ ഇതുപോലെ അങ്ങ് എടുത്തു കയറ്റും ഞാൻ എന്ന് പറഞ്ഞോണ്ട് ശ്രീ അവളെ എടുക്കാൻ തുനിഞ്ഞതും അവളോഴിഞ്ഞു മാറിക്കൊണ്ട് അവന്റെ നെഞ്ചിൽ നാല് കുത്ത് കുത്തി.

അഹ് ചേച്ചി മെല്ലെ.

എന്നെ വേദനിപ്പിച്ചില്ലേ അത്രയൊന്നും ആയിട്ടില്ല എന്നും പറഞ്ഞോണ്ട് നിർമല അവനെ നോക്കി.

avan അടുത്തേക്ക് വരുന്നത് കണ്ടതും.
.ശ്രീ റോടാണ് എന്ന് ഓർമപ്പെടുത്തി കൊണ്ട് അവൾ ഒഴിഞ്ഞു മാറി.

വരുന്നുണ്ടേൽ വാടാ എന്ന് നിറഞ്ഞ മനസ്സോടെ അവനെ ക്ഷണിച്ചു കൊണ്ട് നിർമല വണ്ടിയെടുത്തു പോയി.

പിറകെ ശ്രീയും.

വീടെത്തുവോളം അവളുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *