സാർ വല്ലതും പറഞ്ഞോ.
അവന്റെ കൊഞ്ചൽ കേട്ട് നിർമല അവനെ ഒന്നു തുറിച്ചു നോക്കി.
ഹൌ പേടിച്ചുകെട്ടോ.
പേടിക്കാൻ ഞാനാര നിന്റെ നമ്മൾ പാവമാണേ എന്ന് പറഞ്ഞോണ്ട് നിർമല ഫുഡ് കഴിചെണീട്ട് പോയി.
ഇതെന്തു പറ്റി എന്നുമില്ലാത്ത ഒരു ഗൗരവ ഭാവം.
എന്ന് സ്വയം പറഞ്ഞോണ്ട് ശ്രീയും ഫുഡ് ഒക്കെ കഴിച്ചെണീറ്റു.
അന്ന് മുഴുക്കെ നിർമലയുടെ മുഖം കടന്നൽ കുത്തിയ പൊലെ വീർതിരിന്നു.
വൈകീട്ട് ശ്രീ വീട്ടിലേക്ക് വന്നപ്പോഴും നിർമല അവനെ മൈൻഡ് ചെയ്തില്ല.
മീനുട്ടി അമ്മകിതെന്തു പറ്റി.
ആ എനിക്കറിയില്ല ഇന്ന് വന്നപ്പോമുതൽ ഇങ്ങിനെ തന്നെയാ.
മീനുട്ടിയെ കുറെ വഴക്കു പറഞ്ഞു അമ്മ.
അതെന്തിന്.
വെറുതെയാ അങ്കിളെ വെറുതെ.
മീനുട്ടി നിവരുന്നുണ്ടേൽ വാ നമ്മളെ ഒന്നും ആർക്കും പറ്റില്ലല്ലോ ഇപ്പൊ പുതിയ പുതിയ ആൾക്കാർ അല്ലേ എന്നുള്ള നിർമലയുടെ വാക്കുകൾ കേട്ട് ശ്രീ കുറച്ചു നേരം ചിന്തിച്ചിരുന്നു.
ഹോഹോ അപ്പൊ അതാണ് കാര്യം.
സാരമില്ല നാളെയാകട്ടെ എന്നും പറഞ്ഞോണ്ട് ശ്രീ അവിടെ നിനുംപോന്നു.
അടുത്ത നാൾ ഓഫീസിൽ എത്തിയ ശ്രീ നിർമ്മാലയെ ശ്രദ്ധിക്കാതെ അവന്റെ ഇരിപ്പീഠത്തിൽ പോയിരുന്നു ജോലികൾ തുടങ്ങി.
നിർമലക് അത് വലിയ സങ്കടം തോന്നിച്ചു
എന്നും വരുമ്പോൾ തന്നെ ആ ചേച്ചി എന്ന് വിളിച്ചു ഒന്നും പറയാനില്ലെകിലും അവളുടെ അടുത്തേക്ക് വന്നിട്ടേ അവൻ പോകാറുള്ളു.
ഇന്നും അവളതു പ്രതീക്ഷിച്ചിരുന്നു..
പക്ഷെ അവന്റെ ഭാഗത്തുനിന്നും അങ്ങിനെ ഒരനുഭവം വന്നതും അവള്ക്ക് വിഷമം വന്നു.
നിർമല ഇടയ്ക്കിടയ്ക്ക് അവനെ ഒന്ന് നോക്കും അവൻ തിരിഞ്ഞു നോക്കുമ്പോയേകും അവൾ മുഖം തിരിച്ചു കളയും.