നിർമല 2 [SAINU]

Posted by

മോളെ നീയും മോളും ഒറ്റക്കാകില്ലേ.

അതോർത്തു അമ്മ പേടിക്കേണ്ട അമ്മ കുറച്ചു ദിവസം മുന്നേ വന്നപ്പോയും ഞങ്ങൾ ഒറ്റക്കല്ലായിരുഞ്ഞോ.

അമ്മ ഇവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു വന്നാൽ മതി പിന്നെ ചടങ്ങുകൾക്കു ഒക്കെ ഞാനും മോളും വരുമല്ലോ.

ഹാ എന്നാ ശരി മോളെ.

അമ്മയെ അവിടെ നിറുത്തികൊണ്ട് നിർമ്മലയും മീനു മോളും തിരിച്ചു പൊന്നു.

അമ്മയും മോളും ഇപ്പൊ ഭയങ്കര കൂട്ടാണ് രണ്ടുപേരും ഒറ്റക്കായതിന്റെ കൂട്ട് ആണ്.

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 

 

 

 

ശ്രീയുമായി കൂട്ടായ ശേഷം ഫുഡ്‌ നിർമലയാണ് കൊണ്ട് വരാറുള്ളത്

ലഞ്ചിനു നിർമല ശ്രീക്കുമുള്ള ഫുഡ്‌ കൊണ്ട് വരാൻ തുടങ്ങിയ ശേഷം അവരൊന്നിച്ചാണ് ഫുഡ്‌ കഴിക്കാറ്.

ചേച്ചി ഇന്നെന്താ ഇതേ ഉള്ളു എന്നുള്ള ശ്രീയുടെ ചോദ്യം കേട്ട്.

അതെ ഇതുതന്നെ കിട്ടുന്നത് ഭാഗ്യം എന്ന് കരുതിക്കോ.

അവിടെ നിന്റെ കെട്ടിയവൾ ഒന്നും ഇല്ലാലോ ഞാൻ വരുമ്പോൾ തന്നു വിടാൻ.

മോളുടെ കാര്യങ്ങളും നോക്കണം അത് കഴിഞ്ഞു എന്നെകൊണ്ട് ആകുന്നത് വല്ലതും ഉണ്ടാക്കി കൊണ്ട് വന്നാൽ ഇരുന്നു കുറ്റം പറയുന്നോടാ തേണ്ടി

വേണെങ്കിൽ കഴിച്ചു എഴുന്നേൽക്കാൻ നോക്കെടാ എന്നൊക്കെയുള്ള നിർമലയുടെ സംസാരം കേട്ട് ശ്രീ ചിരിക്കുകയല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.

ഇപ്പോ അവനതൊക്കെ ശീലമായിരിക്കുന്നു.

നിർമലയെ എന്തെങ്കിലും ഒക്കെ പറഞ്ഞു ദേഷ്യം പിടിപ്പിക്കുക എന്നതാണ് അവന്റെ ഹോബി.

ആ ചേച്ചി നാളെ കൊണ്ട് വരുമ്പോ കുറച്ചൂടെ എരിവ് കുറക്കണേ എന്നൊക്കെ പറഞ്ഞോണ്ട് അവൻ അവളെ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *