നിർമല 2 [SAINU]

Posted by

അത് കേട്ടപ്പോൾ നിർമാലിയുടെ മുഖം ഒന്ന് തെളിഞ്ഞു.

ഫോൺ എടുത്തത് മീനു ആയിരുന്നു.

അങ്കിളെ അങ്കിൾ എവിടെയാ എത്ര നേരമായി മീനുമോൾ വിളിക്കുന്നു അങ്കിൾ എന്താ ഫോണെടുക്കാതെ അങ്കിളിനു മീനുമോളോട് പിണക്കമാണോ എന്നൊക്കെ ഒരൊറ്റ ശ്വാസത്തിൽ എന്നപോലെ മീനു ചോദിച്ചോണ്ടിരുന്നു.

മോളെ അങ്കിളിനു ആരോടും പിണക്കമില്ല മീനു മോളെ.

പിന്നെന്താ അങ്കിൾ ഫോൺ എടുക്കാതെ.

ദേ അമ്മ ഇവിടെ കരഞ്ഞു തളർന്നിരിക്കുകയാ.

അത് കേട്ടതും ശ്രീ എന്തോ ആലോചിച പൊലെ നിന്നു.

ഹ്മ്മ് മീനു മോള് ഫോൺ അമ്മയുടെ കയ്യിൽ കൊടുത്തേ.

ഹ്മ്മ് ഞാൻകൊടുക്കാം

അങ്കിൾ എപ്പോഴാ വരുന്നേ.

അങ്കിൾ വരാം മോളെ എന്ന ശ്രീയുടെ പറച്ചിൽ നിർമ്മാലയുടെ കാതിലേക്കാണ് വീണത്.

ആ ശ്രീ പറയെടാ എന്നുള്ള അവളുടെ വിളിയിൽ.

ചേച്ചി അച്ഛൻ ഞങ്ങളെ വിട്ടു പോയി എന്നുപറഞ്ഞതും ശ്രീ ഒരൊറ്റ കരച്ചിൽ ആയിരുന്നു.

 

അത് കേട്ടതും നിർമ്മാലയുടെ മനസ്സിൽ വല്ലാത്ത നൊമ്പരം അനുഭവപ്പെട്ടു.

ശ്രീ കരയാതെ എല്ലാം വിധിയല്ലേ ശ്രീ

ഹ്മ്മ്.

എപ്പോഴായിരുന്നു.

ഇപ്പൊ എന്ന് പറയാൻ അവന് കഴിഞ്ഞില്ല.

ശ്രീ കരയാതെ ശ്രീ ഞാനും മീനുമോളും വരാം

ഹ്മ്മ് എന്ന് മൂളി കൊണ്ട് ശ്രീ ഫോൺ വെച്ചതും.

നിർമല വിശ്വനാഥൻ മുതലാളിക്ക് വിളിച്ചു.

ആ നിർമല എന്തെ എന്നുള്ളചോദ്യത്തിന്നു

ശ്രീയുടെ അച്ഛൻ.

ഹാ ഞാൻ അറിഞ്ഞു അവൻ വിളിച്ചിരുന്നു.

വേണ്ടത് എന്താ എന്ന് വെച്ചാൽ ചെയ്തേക്കു നിർമല എന്റെ അനുവാദത്തിനായി കാത്തു നിൽക്കേണ്ട കേട്ടല്ലോ

 

നിർമല പോകുന്നുണ്ടോ.

ഹ്മ്മ് പോകണം എന്നുണ്ട് ഈ നേരം.

എന്നാ ഞാൻ നമ്മുടെ വണ്ടിയും ഡ്രൈവറേയും അങ്ങോട്ട്‌ അയക്കാം

Leave a Reply

Your email address will not be published. Required fields are marked *