ഞാനും അമ്മയും ഫോണിൽ കുറെ നേരം സംസാരിച്ചു.
രവിയേട്ടനാണെങ്കിൽ ഇവിടെ ഇല്ല തിരുവനന്തപുരം പോയേക്കുവാ. എന്നൊക്കെ പറഞ്ഞു.
അമ്മയോട് ഒരു അരമണിക്കൂർ സംസാരിച്ചു.
അപ്പോൾ അമ്മ പറഞ്ഞു മോളെ ഹരിക്ക് ഫോൺ കൊടുക്ക്. ഞാൻ അടുക്കളയിൽ നിന്നാണ് സംസാരിച്ചിരുന്നത്.
ഞാൻ അടുക്കളയിൽ നിന്ന് ഹാളിൽ വന്നു.
ചേട്ടൻ അവിടെ ഇല്ല ചേട്ടന്റെ റൂമിൽ നോക്കി അവിടെയും ഇല്ല. സിറ്റൗട്ടിൽ മഴയും നോക്കി ഇരിക്കുവാണ് ഹരിയേട്ടൻ.
ഹരിയേട്ടാ ഞാൻ ഫോൺ നീട്ടി. എന്റെ അമ്മയാണ്.
ചേട്ടൻ ഫോൺ വാങ്ങി.
ഹലോ.
ഞാൻ അവിടെ നിന്നില്ല. അടുക്കളയിലേക്ക് ഞാൻ വന്നു.
ഞാൻ പാൽ അടുപ്പത് വെച്ചു.
അത് തിളച്ചു.
പിന്നെ രണ്ടു ഗ്ലാസ്സിൽ പകർന്നു.
ഞാൻ ചായയും ആയി ഹരിയേട്ടന്റെ അടുത്തേക്ക് ചെന്നു.ഹരിയേട്ടൻ ഹാളിൽ സോഫയിൽ വന്നിരുന്നു
ഹരിയേട്ടൻ അപ്പോഴും ഫോണിൽ ആയിരുന്നു.
ഞാൻ ചായ നീട്ടി
എന്റെ കയ്യിൽ നിന്ന് ചായ വാങ്ങി.
അവിടെ കിടന്ന ടി പൊയിൽ ചായ വെച്ചു.
എന്നിട്ട് എന്നെ പിടിച്ചു അടുത്തിരുത്തി.
എന്നിട്ട് ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു.
എന്നിട്ട് എന്നോട് കൈ കൊണ്ട് ആഗ്യം കാണിച്ചു മിണ്ടരുത്.
അമ്മ പറയുന്നത് ഹരിയേട്ടനെയും എന്നെയും പറ്റി ആണ്.
ശരിക്കും ചെരേണ്ടത് നിങ്ങൾ തമ്മിൽ ആയിരുന്നു.
നിങ്ങളാണ് ചേർച്ച. അച്ഛൻ അമ്മയോട് പറഞ്ഞെന്ന് ആശുപത്രിയിൽ വന്നപ്പോൾ ഹരിയുടെ കെ യറിങ്ങും കുട്ടികളോട് ഇടപെടുന്ന രീതിയും.തമാശയും കളിയും ഒക്കെ. അതൊക്കെ അമ്മ പറയുവാണ്.
കുട്ടികൾ പറഞ്ഞെന്ന് ഹരി അച്ചാച്ചൻ പാർക്കിൽ കൊണ്ടു പോയതും ഒക്കെ.
ഞാൻ ചിന്തിച്ചു.