ജിനു ഒരു ഡ്രഗ് ഡീലർ ആയിരുന്നു എന്നും അവൻ അവളുടെ ജീവിതത്തിൽ നിന്നും പോയതും എല്ലാം നല്ലതാണ് എന്നും എല്ലാം മറന്ന് പഴയത് പോലെ സന്തോഷമായിട്ട് ജീവിക്കണം എന്നും നിഷയും ഐഷുവും അവളെ ഉപദേശിച്ചു.
തന്റെ മക്കൾ എന്തൊക്കെ ആണ് ചെയുന്നത് എന്ന് അറിയുന്നില്ലലോ എന്നും ഓർത്ത്, അവൾക്ക് നല്ല വഴി കാണിച്ചു കൊടുക്കാൻ തനിക്ക് പറ്റിയില്ല എന്നും ഓർത്ത് രവി അവിടെ നിന്ന് കരയുകയായിരുന്നു. അനിഖ വേഗം തന്നെ ഓടി പോയി അയാളെ കെട്ടിപിടിച്ചു മാപ്പ് പറഞ്ഞു.
“മോൾ എന്തായാലും ഒന്ന് സൂക്ഷിക്കണം. അവൻ ഇനിയും വരും, ഇനിയും കള്ളത്തരങ്ങൾ പറയും” സിസ്റ്റർ നിഷ പറഞ്ഞു. സിസ്റ്റർ അത് പറഞ്ഞ് തീർന്നതും പുറത്തൊരു ബൈക്ക് വന്ന് നിൽക്കുന്ന ഒച്ച കേട്ടു.
“അനിഖ… അനിഖ… ഇറങ്ങി വാ, എനിക്ക് നിന്നോട് സംസാരിക്കണം” ഗേറ്റും തുറന്ന് ഉള്ളിലേക്ക് കേറിയ ജിനു ആവിശ്യപെട്ടു. എന്ത് വന്നാലും നേരിടാൻ തയാറായി രവി വീടിന് പുറത്തേക്ക് ഇറങ്ങി വന്നു. വീടിന് ഉള്ളിലേക്ക് ഇടിച്ച് കേറാൻ വന്ന ജിനുവിന്റെ കോളറിൽ പിടിച്ച് അവനെ രവി അടിച്ച് താഴെ ഇട്ടു.
“ഹേയ് ഓൾഡ് മാൻ, വി ആർ ഇൻ ലൗ. അനിഖ എനിക്ക് നിന്നോട് സംസാരിക്കണം” ജിനു പറഞ്ഞു.
“എനിക്ക് ഒന്നും നിൽക്കണ്ട. പ്ളീസ് എന്നെ വെറുതെ വിട്ടേക്ക്” എന്നും പറഞ്ഞ് അനിഖ ഉള്ളിലേക്ക് കേറി പോയി.
“നീ ആയിരിക്കും അല്ലെടി വെടിച്ചി അവളെ പറഞ്ഞ് മനസ്സ് മാറ്റിയത്” ഐഷുവിന് നോക്കി ജിനു ചോദിച്ചു.
“ആണെകിൽ തന്നെ നിനക്ക് എന്താടാ കഞ്ചാവെ…” ഐഷു മറുപടി കൊടുത്തു. അത് ഇഷ്പ്പെടാതെ അവൾക്ക് നേരെ ജിനു നടന്ന നീങ്ങി, എന്നാൽ പിന്നെയുംരവി അവനെ തടഞ്ഞ് നല്ല രണ്ട് പൊട്ടികൾ കൊടുത്തു. ഇതേ സമയം ജിനുവിന് തപ്പി ഇറങ്ങിയ കണ്ണന്റെ ആൾക്കാരിൽ ഒരാൾ ജിനുവിന് അവിടെ നിന്നും വലിച്ച് ഇറക്കി കൊണ്ടുപോയി.