രാജു അവിടെനിന്നും നേരെ പോയത് അവരുടെ വീട്ടിലേക്ക് ആയിരുന്നു. വീടിന്റെ മുറ്റത്ത് അവന്റെ അച്ഛൻ ആ പഴയ സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. രാജു ഗേറ്റിനു വെളിയിൽ വണ്ടി നിർത്തിയ ശേഷം ഉള്ളിലേക്ക് കയറാനായി അയാളോട് അനുവാദം ചോദിച്ചു, എന്നാൽ അയാളുടെ ഭാഗത്തുനിന്നും മറുപടിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഗേറ്റും കിടന്നു ഉള്ളിലേക്ക് കയറിയവൻ അച്ഛന്റെ മുന്നിൽ കുറച്ചു നേരം വന്നു എന്നാൽ അയാൾ അവനെ കണ്ട ഭാവം നടിക്കാതെ അവിടെ നിന്ന് സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, അവൻ ഉള്ളിലേക്ക് കേറി പോയി.
“മോളെ…” അവിടെ ഇരുന്നു കരയുന്നുണ്ടായിരുന്ന അനിഖേയെ രാജു വിളിച്ചു. ഏകദേശം 10 വർഷത്തിനുശേഷം കാണുന്ന തന്റെ ചേട്ടനെ അവൾ പോയി കെട്ടിപ്പിടിച്ചു.
“എനിക്ക് പേടിയാവുന്നു ചേട്ടാ അവന്റെ ആൾക്കാർ എന്നെ കൊല്ലും” അനിഖ ഭയത്തോടു കൂടി പറഞ്ഞു.
“മോള് പേടിക്കണ്ട ചേട്ടൻ വന്നില്ലേ. അടുത്തമാസം അല്ലേ നിന്റെ പിറന്നാൾ നമുക്ക് കേക്ക് എല്ലാം മുറിച്ച് ആഘോഷിക്കണം” രാജു അവളെ പറഞ്ഞു സമാധാനപ്പെടുത്തി.
ശേഷം പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയ രാജു ആ സമയമെങ്കിലും തന്റെ അച്ഛനോട് സംസാരിക്കാൻ പറ്റുമെന്ന് വിചാരിച്ചു എന്നാൽ വീണ്ടും അയാൾ കണ്ടഭാവം നടിക്കാതെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
“ഡാ… നിന്റെ അമ്മ ചാവാൻ കിടക്കുമ്പോൾ നിനക്ക് വേണ്ടി എഴുതിയ കത്താണ്” പുറത്തേക്ക് പോകാനിരുന്ന രാജുവിനോട് അവന്റെ അച്ഛൻ പറഞ്ഞു, ശേഷം അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു കത്ത് ഇതിന് നേരെ നീട്ടി.