KOK 3 | കൊത്തയുടെ ചരിത്രം
Kok Part 3 | Author : Malini Krishnan
രാജാവിന്റെ തിരിച്ച് വരവ്

ടോണി CI ഷാഹുലിന്റെ അടുത്ത് രാജു നാട് വിട്ട് പോവാൻ കാരണമായ കഥ പറഞ്ഞ് തീർത്തു. കഥ പറഞ്ഞ് രണ്ട് പേരും ഇപ്പൊ ഐശ്വര്യയുടെ വീടിന് മുന്നിൽ എത്തി.
“ഐശ്വര്യ ഇപ്പൊ ഒറ്റക് ആണ്, അവളുടെ അച്ഛനെ കണ്ണൻ കൊന്നു, അവനെ എതിരെ പ്രവർത്തിച്ചത് കൊണ്ട്. അവൾക്ക് ഒരു പണി എന്ന പോലെ അവളുടെ വീടിന് മുന്നിൽ ഉള്ള കുറച്ച് സ്ഥലം വാങ്ങി കണ്ണൻ ഒരു ടൂറിസ്റ്റ് ഹോം കെട്ടി കൊടുത്തു എല്ലാവര്ക്കും കഞ്ചാവ് അടിക്കാനും പെണ്ണ് പിടിക്കാനും, ഇത് നോക്കി നടക്കാൻ അവന്റെ അന്യനായ ജിനുവിനെയും ഏല്പിച്ചു” ടോണി പറഞ്ഞു.
“ഈ ജിനു രാജുവിന്റെ സിസ്റ്റർ അനിഖയുടെ…” ശാഹുൽ ചോദിച്ച് തുടങ്ങി.
“ആ കുട്ടി ഇവന്റെ തണ്ണിക്കോണം ഒന്നും അറിയുന്നുണ്ടാവില്ല സർ”
“രാജുവിന് പറ്റി പിന്നെ ഒരു ഇൻഫൊർമേഷനും കിട്ടിയില്ലേ”
“ഇല്ല സർ. എന്നാലും പോലീസ് ആയതിന് ശേഷം ഞാൻ ഒന്ന് ഇൻഫോർമലായി അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത് ഉത്തർ പ്രദേശിൽ എവിടെയോ ഉണ്ട് എന്നായിരുന്നു”
“ടോണിക്ക് ആരോട് കൂർ, രാജുവിനോട് കണ്ണനോടൊ” ശാഹുൽ ചോദിച്ചു.
“എനിക്ക് ഈ യൂണിഫോമിനോട് ആണ് സർ കൂർ, കൂറേ കഷ്ടപ്പെട്ട് കിട്ടിയതാ”
“രാജുവിന് നമുക്ക് തിരിച്ച് കൊണ്ടുവന്നാലോ. നമുക്ക് ഒരു കളികളിക്കാം, മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന കളി” എന്നും പറഞ്ഞ് ശാഹുൽ കണ്ണൻ തന്ന കൂളിംഗ് താഴത്തേക്ക് ഇട്ട ശേഷം ചവിട്ടി പൊട്ടിച്ചു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം…