പ്രസാദിനൊന്നും മിണ്ടാനായില്ല. പറഞ്ഞതൊക്കെ അവന്റെ കാര്യത്തിൽ നൂറ് ശതമാനം ശരിയായായിരുന്നു. അതിന്റെ ഫലം തന്നെയാണ് തന്റെ മുന്നിൽ വച്ച് മാധവേട്ടൻ ധൈര്യപൂർവ്വം അവളുടെ കയ്യിൽ പിടിച്ച് വെളിയിലേക്ക് കൊണ്ടു പോയത്. കുറച്ച് നിമിഷത്തേക്ക് അവരൊന്നും മിണ്ടിയില്ല.
“അയാള് റൂമിലേക്ക് പോയോ..?”
“മ്മ് പോയി..”
“എങ്കി കിടന്നോ.. വാതിൽ ലോക്ക് ചെയ്തേക്ക്..”
“മ്മ്..”
നെഞ്ചിൽ ഉയരുന്ന ആശങ്കയോടെ അവൾ വാതിൽ കുറ്റിയിട്ടിട്ടു. ലൈറ്റ് അണച്ച് ചിന്നുമോളുടെ അടുത്ത് കിടന്നു. അയാൾ തന്നോട് വരണമെന്ന് പറഞ്ഞതോർത്ത് മനസിലെ കൂമ്പാരമാകുന്ന ചിന്തകൾ അടങ്ങിയില്ല. താൻ പോയില്ലെങ്കിൽ അയാള് വീണ്ടും വരുമെന്നത് ഉറപ്പ്. ഏത് തരത്തിൽ പ്രവർത്തിക്കുമെന്ന് ഊഹിക്കാൻ പോലും കഴിയില്ല.
ഈശ്വരാ..!!
ഉറക്കം കിട്ടാത്ത സമയങ്ങൾ നീളുകയാണ്. ചിന്നുമോൾ നന്നായി ഉറങ്ങി കഴിഞ്ഞിരുന്നു. പക്ഷെ ഓരോ അഞ്ചു മിനുട്ട് കഴിയുമ്പോഴും അശ്വതി പ്രസാദിനെ ശ്രദ്ധിച്ചു. അങ്ങനെ അര മണിക്കൂറോളം കഴിഞ്ഞാണ് അവന്റെ ശ്വാസത്തിൽ ഉറക്കം അലിഞ്ഞു തുടങ്ങിയെന്നത് അവളറിഞ്ഞത്. പക്ഷെ അത് ഉറപ്പു വരുത്താനായി എഴുന്നേൽക്കുമ്പോൾ ഇടിത്തീ പോലെ വാതിലിന് മുട്ടുന്ന ശബ്ദം.
അശ്വതിയുടെ നെഞ്ചിടിപ്പ് കൂടി പൊട്ടുമെന്നായി.
കണ്ണുകൾ പൊരുത്ത പെടുന്ന ഇരുട്ടിൽ അവൾ വേഗം വാതിൽ തുറക്കാൻ നടന്നു. പതിയെ ലോക്കഴിച്ച് തല പുറത്തിട്ട് നോക്കുമ്പോൾ മാധവൻ അവളെ അക്ഷമനായി കാത്തു നില്ക്കുകയായിരുന്നു.
“എത്ര നേരമായെടി..വാ..”
“പ്ലീസ്.. എന്താണേലും നാളെ സംസാരിക്കാം..”