“വാ അശ്വതി..”
അയാളവളെ പുറത്തേക്ക് വരാൻ കൈയിൽ പിടിച്ച് നിർബന്ധിച്ചു. ആ രംഗം കണ്ട് പ്രസാദിന്റെ നെഞ്ച് പിടയുവാരുന്നു.
ഡിനിംഗ് ചെയറിലിരുന്ന മാധവന് അശ്വതി ഭക്ഷണ വിളമ്പി കൊടുക്കാൻ തുടങ്ങി. കണ്ണുകളിൽ നേർത്തതായി വെള്ളം പൊടിഞ്ഞിട്ടുണ്ട്. അയാളത് കാര്യമാക്കിയില്ല. അല്ലെങ്കിലും ഇത് തന്നെയല്ലേ പെണ്ണിന്റെ സ്ഥായി ഭാവം.
“അശ്വതി.. നിനക്കൊരു സാധനം വാങ്ങിയിട്ടുണ്ട് ഞാൻ..”
അവളുടെ മുഖഭാവം വകവെക്കാതെ പുഞ്ചിരിയോടെ മാധവൻ പറഞ്ഞു.
“കണ്ടാൽ നി ഞെട്ടും..”
അയാളുടെ സംസാരങ്ങൾക്ക് ചെവി കൊടുക്കാതെ അവളവിടെ സാഹചര്യ പ്രേരണം മൂലം നിൽക്കേണ്ടി വരികയാണ്.
“അത് നി കണ്ടു തന്നെ അറിഞ്ഞാൽ മതി. പറഞ്ഞാൽ ത്രില്ല് പോകും.”
“ഞാൻ പോട്ടെ..?”
അവളല്പം താഴ്മയായി ചോദിച്ചു. മാധവന് ദേഷ്യമാണ് വന്നത്. പറഞ്ഞതൊന്നും കേൾക്കാതെ മൂഡ് കളയാൻ.
“എന്താ അശ്വതി ഇത്.. ഞാൻ പറഞ്ഞതെന്തെങ്കിലും കേട്ടോ..?”
“നിങ്ങളുടെ സമ്മാനങ്ങൾ എനിക്ക് വേണ്ട.. എൻറെ മക്കളെ ഓർത്തു എന്നെ വെറുതെ വിട്ടൂടെ..”
“ശെഹ്.. ഇതായിരുന്നു ഇപ്പൊ കൂത്ത്.. ഇന്നലെ നടന്നതൊക്കെ നീ മറന്നോ..?”
“ദയവ് ചെയ്ത് അതെന്നെ ഓർമിപ്പിക്കരുത്.”
അവൾ കെഞ്ചി. മാധവനൊന്നും മിണ്ടിയില്ല. ദേഷ്യം വന്നെങ്കിലും പുറത്ത് കാണിക്കാതെ കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റു. ആ നിമിഷം അവളും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാധവൻ വായ കഴുകാൻ പോയ സമയം അശ്വതി പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് നടന്നു. തിരിച്ചു വരും വഴി അയാളവളെ വാതിൽക്കൽ കാത്തു നിൽക്കുന്നതാണ് കാണുന്നത്.