അഞ്ചു മിനുട്ട് നീങ്ങിയില്ല. വാതിലിനു പുറത്ത് കൊട്ടുകളും അശ്വതിയെന്ന ഗാഭീര്യമാർന്ന വിളികളും മുഴങ്ങി. അശ്വതി പിടഞ്ഞെഴുന്നേറ്റു. പ്രസാദും കണ്ണുകൾ തുറന്നു.
ലൈറ്റ് ഓൺ ചെയ്ത് അശ്വതി പ്രസാദിനെ നോക്കുകയാണ്. അവന് വാക്കുകളില്ലായിരുന്നു.
വീണ്ടും വിളികൾ ഉയർന്ന സമയം വാതിൽ തുറക്കേണ്ടി വന്നു. വെള്ള ബനിയനും മുണ്ടുമുടുത്ത അജാനബാഹുവായ മാധവൻ മുന്നിൽ.
“നീയെന്തേടി വിളമ്പി തരാതെ പോയത്..??”
ചോദ്യത്തിനിടക്ക് അയാളൊന്ന് പ്രസാദിനെയും നോക്കി. തനിക്ക് ഒറ്റക്കെടുത്തു കഴിച്ചാലെന്താ എന്ന് ചോദിക്കാൻ പ്രസാദിന് നാവ് പൊന്തിയില്ല. ഇടയിൽ പെട്ട അശ്വതിയുടെ മുഖം ദയനീയമായിരുന്നു.
“വന്നേ.. വന്നേ…”
അയാളുടെ ആഹ്വാനം കേട്ട് ഒന്നും പറയാൻ കഴിയാതെ അവൾ വീണ്ടും പ്രസാദിനെ നോക്കി.
“മാധവേട്ടാ.. ഈ കാര്യങ്ങളൊക്കെ ഒറ്റക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ..”
പ്രസാദ് പതിയെ ഒന്ന് സംസാരിച്ചു നോക്കി.
ആഹ ആള് തല പൊന്തിച്ചു തുടങ്ങിയല്ലോ എന്ന ഭാവമായിരുന്നു മാധവന്. കൂടാതെ തന്റെ പൈസക്ക് കാല് ചികൽസിച്ചിട്ട് എന്നോട് വർത്താനം പറയുന്നോ എന്ന് ഭാവവും.
“അല്ല പ്രസാദേ.. വീട്ടിലൊരു പെണ്ണുണ്ടായിട്ട് വിളമ്പി തന്ന് കഴിക്കാതെ എങ്ങനെയാ.. അതിനൊക്കെ കൂടിയല്ലേ ഞാൻ നിങ്ങളെ താഴേക്ക് മാറ്റിയത്..”
മാധവന്റെ സംസാര രീതി അവനെ ചെറുതായി പേടിപ്പിച്ചു.
“വിളമ്പി തന്നിട്ട് ഇവൾ വരും. നി കിടക്ക് പ്രസാദേ..”
ഇത്തവണ അശ്വതിയുടെ കയ്യിൽ പിടിച്ചിട്ടായിരുന്നു അയാളുടെ സംസാരം. ധൈര്യത്തോടെയുള്ള ആ നീക്കത്തിൽ ഇരുവരും പകച്ചു.