പ്രസാദിന് അങ്ങനെയൊരു ചിന്തയാണ് മനസ്സിൽ വന്നത്. ഇന്നലെ രാത്രിയിൽ കണ്ട സ്വപ്നം വരാൻ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുകയാണോ എന്നൊരു പേടി. മാധവേട്ടനുമായി അശ്വതി.. ചെഹ്… അവനത് ഓർക്കാൻ പോലുമായില്ല.
“ഏട്ടനെന്താ ആലോചിക്കുന്നേ..??”
“ഏയ്..”
അവൻ ചുമൽ കൂച്ചി.
“അല്ല.. എന്തോ ഉണ്ട് പറയ്..”
“ഒന്നും ഇല്ലെടി..”
“ഏട്ടന് എന്നെ എന്തിലെങ്കിലും സംശയം തോന്നുന്നുണ്ടോ..?”
പ്രസാദിന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെയാണ് അവളുടെ ചോദ്യം വന്നത്. അവനും വെപ്രാളപ്പെട്ടു.
“എന്ത് സംശയം..?”
“കണ്ടില്ലെന്ന് നടിക്കാൻ മാത്രമേ പറ്റു എന്ന് ഞാൻ പറഞ്ഞതിൽ..”
“ഏയ്..”
“മ്മ്.. ഏട്ടൻ ഒന്നുകൊണ്ടും പേടിക്കേണ്ട.. നമ്മുടെ അവസ്ഥ ഇങ്ങനെയാണെങ്കിലും വഴി വിട്ട ഒരു കാര്യത്തിനും ഞാൻ നിൽക്കില്ല..”
അത് പറയുമ്പോൾ അവളുടെ മനസ്സ് നീറുന്നുണ്ടായിരുന്നു. പക്ഷെ പ്രസാദിന് ആശ്വാസമായി തോന്നി. താൻ എത്ര വേദനിപ്പിച്ചിട്ടും ഈ ദുർഘടകമായ അവസ്ഥയിൽ കൂടെ നിൽക്കുന്ന പെണ്ണിനെ തന്നെയാണ് ഭാര്യയാക്കിയത് എന്നൊരു ആശ്വാസ ചിന്ത. ഇങ്ങനെ എത്രയോ മോശപ്പെട്ട അവസ്ഥകൾ അശ്വതി തരണം ചെയ്തിട്ടുണ്ട്. മാധവട്ടന്റെ നോട്ടങ്ങളും സംസാരവും ശെരിയല്ലെന്ന് എത്ര തവണ എന്നോട് പറഞ്ഞിട്ടുണ്ട്. താൻ ചെയ്തതോ എല്ലാം കേട്ടില്ലെന്ന് നടിച്ചു. ഇപ്പൊ വാല് അമ്മികുട്ടിയുടെ അടിയിലായ അവസ്ഥ.!
“ഞാൻ ഉച്ചക്കേക്ക് വേണ്ടി എന്തേലും ഉണ്ടാക്കട്ടെ.. ഏട്ടൻ കിടന്നോളു..”
“മ്മ്..”
റൂമിനു പുറത്തേക്ക് പോകുന്ന അശ്വതിയുടെ ചിന്തകൾ പ്രസാദിനെക്കാളും അസ്സഹനീയമായിരുന്നു. ദുർബല നിമിഷത്തിൽ ഭർത്താവിനെ ചതിക്കേണ്ടി വന്നു. എന്നിട്ടും അത് മറച്ചു വച്ച് കള്ളങ്ങൾ കൊണ്ട് പൊതിഞ്ഞു. ഇതിനു മാപ്പുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. എന്നാൽ ഒരു കാര്യം വ്യക്തം. മാധവന്റെ മുന്നിൽ നിന്ന് രക്ഷപെടാൻ പോകുന്നില്ലെന്ന്..!!