“എങ്കിലും നമ്മുടെ ചിലവ് നടത്തുന്ന മനുഷ്യനല്ലേ. ചിലപ്പോ നമുക്ക് വേണ്ടി പൈസ ചിലവാക്കുന്നത് ബുദ്ധിമുട്ടായി തുടങ്ങിയിട്ടുണ്ടാവുമോ..?”
“ഏയ്.. അതൊന്നും ആയിരിക്കില്ല…”
“മ്മ്..”
അശ്വതിയുടെ വാക്കുകളിൽ ഒരാത്മ വിശ്വാസമുണ്ടായിരുന്നു. അല്പനേരത്തെ മൗനത്തിനു ശേഷം എന്തോ ഒന്നോർത്തെടുത്തത് പോലെ പ്രസാദ് തുടർന്നു.
“ഇന്നലെ നി വൈകിയാണോ കിടന്നേ..?”
“അല്ല എന്തേ..?”
“ചോദിച്ചതാ.. മാധവട്ടന് ഭക്ഷണം കൊടുത്ത് നീ വേഗം വരുമെന്ന് കരുതി. കാത്തിരുന്ന് ഞാൻ ഉറങ്ങിപ്പോയി..”
ഈശ്വരാ.. അവൾ മനസ്സിൽ വിളിച്ചു. മുഖത്തൊരു പരുങ്ങലും.
“ഏട്ടനപ്പോ ഉറക്കം വന്നില്ലായിരുന്നോ..? അതും ഇതുമൊക്കെ പറഞ്ഞ് അയാളെന്നെ കുറച്ച് നേരം അവിടെയിരുത്തി.”
“ഒഹ്..”
അതവനൊരു ചെറിയ ഷോക്കായിരുന്നു.
“ആവിശ്യം നമ്മുടേതായിപോയില്ലേ..”
കഷ്ടപ്പെട്ട് ഭാവ മാറ്റം വരുത്താതെയാണ് അവളുടെ സംസാരം. ഇന്നലെ അയാൾ തന്നെ വേണ്ടാത്തതൊക്കെ ചെയ്തത് ഏട്ടനറിഞ്ഞാൽ ഉണ്ടാകുന്ന വിഷമം അവൾക്ക് ആലോചിക്കാനായില്ല.
“മാധവേട്ടൻ എന്തെങ്കിലും മോശമായി പറയുന്നുണ്ടോ..?”
നെഞ്ചിലൊരു ഉൾക്കിടിലം പോലെ വീണ്ടും അവന്റെ ചോദ്യം. വെപ്രാളം ഉള്ളിലടക്കാൻ അവൾ പാടു പെടുകയാണ്.
“അയാളുടെ സ്വഭാവം ഏട്ടനിപ്പോ അറിയാമല്ലോ..കണ്ടില്ലെന്ന് നടിക്കാനേ ഇപ്പൊ നമ്മൾക്കാവു. ഞായറാഴ്ച വീണ്ടും ഏട്ടന് ഡോക്ടറെ കാണണ്ടേ.. ആരുണ്ട് അവിടെ എത്തിക്കാൻ.?, പൈസ ചിലവാക്കാൻ..?”
പ്രസാദിന് അതൊരു വലിയ മാനസിക സങ്കർഷമായി തോന്നി. ഈ നിസ്സഹാമായ അവസ്ഥ തരണം ചെയ്യാൻ തന്റെ പെണ്ണിനെ അയാൾക്ക് പണയം വെക്കേണ്ടി വരികയാണോ എന്ന ചിന്ത അവനെ വല്ലാതെ അലട്ടി. കണ്ടില്ലെന്ന് നടിക്കുമെന്ന് പറഞ്ഞാൽ അയാളെന്തൊക്കെയോ പറയുന്നും ചെയ്യുന്നുമുണ്ടല്ലേ അർത്ഥം..!