ഇനിയൊരു പക്ഷെ അത് സ്വപ്നമാണോ എന്ന് പോലും അയാൾക്ക് തോന്നി.
ഭിത്തിയിൽ കൈകൊണ്ട് ഒരൊറ്റയടി. നന്നായി വേദനിച്ചു. അശ്വതിയുമായിട്ടാണോ രതി നിമിഷങ്ങൾ കഴിഞ്ഞതെന്ന് ഒരെത്തും പിടിയും കിട്ടാത്ത മട്ടിൽ അയാളുടെ തലയിൽ ചൂഴ്ന്നു.
അല്ല.. അത്രപെട്ടാനൊന്നും വഴങ്ങുന്നവളല്ല അവൾ. മെരുക്കിയെടുക്കാൻ നന്നേ പാടാണ്.
പക്ഷെ.. പക്ഷെ ഇത്രവരെ ഞാൻ അനുഭവിച്ച സുഖം.. അവളിൽ നിന്ന് നേടിയതല്ലേ..
ഭ്രാന്തൻ ചിന്തകളിലകപ്പെട്ട് സമനില മാറുന്നെന്ന പൊട്ടബുദ്ധിയിൽ അയാൾ വീണ്ടും രണ്ട് ഗ്ലാസ് ഒഴിച്ചു വച്ച് വിഴുങ്ങി.
അപ്സരസിനെ പോലെയുള്ളവളുടെ നഗ്ന മേനി താൻ ആസ്വദിച്ചെങ്കിൽ അവളിപ്പോഴും എന്റെ കൂടെ വേണ്ടുന്നതല്ലേ..
കാഴ്ചകൾ ഒരു ഗോളം പോലെ മറിഞ്ഞു തുടങ്ങിയ മാധവൻ കട്ടിലിനോട് ചേർന്ന് ആടിക്കുഴഞ്ഞ് കിടന്നു.
അർദ്ധരാത്രി കഴിഞ്ഞ സമയം ഇരുട്ടിന്റെ ആധിപത്യം. മാധവന്റെ വീട്ടിൽ അയാളുടെ മുറിയിൽ മാത്രം പ്രകാശം ജ്വലിച്ചു നിന്നു. അടുത്ത സൂര്യൻ വരുന്നത് വരെ.
രാവിലെ, പത്തു മണി കഴിഞ്ഞിരുന്നു മാധവൻ എഴുന്നേൽക്കാൻ. അതു വരെയും റിംഗ് ചെയ്ത് കൊണ്ടിരുന്ന ഒരു കോള് പോലും അയാൾ കേട്ടില്ല. തലേന്ന് പറഞ്ഞുറപ്പിച്ചു വച്ച പല ബിസിനെസ്സ് കൂടികഴ്ചകളും മുടങ്ങി.
തുറക്കാൻ പറ്റാത്ത കണ്ണുകളുമായി തറയിൽ നിന്നെഴുന്നേറ്റ് ഒരു വിധം ബെഡിൽ കയറിയിരുന്നു. ഇരു തുട മസിലുകൾക്കും ശരീരത്തിൽ അങ്ങിങ്ങായി വേദന. മാധവന്റെ നെഞ്ചിൽ ഒരു പിടപ്പായിരുന്നു. ആഹ്ലാദ സൂചകമായി നെഞ്ചിടിപ്പിന്റെ വേഗത കൂടി.
മനസ്സറിയാതെ മന്ത്രം ഉരുവിട്ടു.