“കരയണ്ടാട്ടോ.. അമ്മ വന്നില്ലേ..”
“അമ്മ.. അമ്മയെവിടെ പോയെ..?”
“എവിടെയും പോയില്ലല്ലോ.. മോൾടെ അടുത്ത് തന്നെ ഉണ്ടായില്ലേ..?”
“എൻറെ ഉറക്കം ഞട്ടിയപ്പോ കണ്ടില്ലല്ലോ..”
“അതോ.. അമ്മയോന്ന് മേല് കഴുകാൻ പോയതാ.. അമ്മേടെ ഡ്രെസ്സൊക്കെ കണ്ടില്ലേ..”
“മ്മ്..”
“കരയണ്ടാട്ടോ..”
“മ്മ്..”
“എങ്കി നമുക്ക് ഉറങ്ങാം..?”
അശ്വതി കൊച്ചിനേം കൊണ്ട് മുറിയിലേക്ക് നടന്നു.
“മോൾടെ ശബ്ദം കേട്ട് അച്ഛൻ എണീറ്റിരുന്നോ..?”
“ഇല്ല.. അച്ഛൻ നല്ല ഉറക്കാ..”
ആ നിഷ്കളങ്ക വാക്കുകളിൽ അവൾക്ക് വല്ലാത്ത സങ്കടം തോന്നി. മുറിയിൽ കയറി ലൈറ്റ് ഓൺ ചെയ്യാൻ നിന്നില്ല. അവൾ കൊച്ചിനെ ബെഡിൽ കിടത്തി അരികിൽ കിടന്നു. മുടിയിഴയിൽ തഴുകി കൊടുത്ത് കുറച്ചു സമയം നീങ്ങുമ്പോഴേക്കും ചിന്നു മോൾ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു.
ഇരുളുകൾ മറഞ്ഞ മുറിയിൽ കണ്ണുകൾ വെളിച്ചം തേടുകയാണ്. ചെയ്ത പാപമോർത്തു മനസ്സ് വളരെ കലുഷിതമായി. ഒന്നുമറിയാതെ മുറിയിൽ ഉറങ്ങുന്ന മൂന്ന് ജീവിതങ്ങൾ. തന്റെ കുടുംബം. അതെല്ലാം മറന്ന് മനസ്സ് അംഗീകരിക്കാതെയിരുന്ന മാധവനോടൊപ്പം കഴിഞ്ഞ നിമിഷങ്ങൾ തികട്ടുമ്പോൾ വല്ലാത്തൊരു അസ്വസ്ഥയായിരുന്നു അവൾക്ക്. തല പിളരുന്നത് പോലെ..
ഏത് നശിച്ച നിമിഷത്തിലാണ് അയാൾക്ക് മുന്നിൽ വഴങ്ങേണ്ടി വന്നത് എന്നാലോചിച്ചു ഒരെത്തും പിടിയും കിട്ടിയില്ല. പക്ഷെ അനുഭവിച്ച സുഖങ്ങളെല്ലാം ശരീരത്തിലെ തിണിർപ്പുകൾ പോലെ അവശേഷിക്കുന്നു. അയാളോട് വെറുപ്പൊന്നും തോന്നുന്നില്ല. പക്ഷെ കുറ്റബോധം കൊണ്ട് വല്ലാത്ത സങ്കടം വന്നു.