മാധവൻ ചെയ്തു തരുന്ന സഹായത്തിൽ ഊന്നൽ നൽകുകയാണ് തന്റെ ഭർത്താവിപ്പോൾ. നിക്കാനൊരിടം, ചിന്നുവിനെ സ്കൂളിൽ ചേർത്തു. ഇനി കടമ്പകൾ ഒന്നുമില്ലെന്ന് ചിന്തിക്കുകയാവും. പക്ഷെ കെണിയിൽ അകപ്പെടാതിരിക്കാൻ ശ്രമിക്കുന്ന എലിയെ പോലെയുള്ള തന്റെ ജീവിതം പ്രസാദേട്ടൻ കാണുന്നില്ല. കാണാൻ ശ്രമിക്കുന്നില്ല..!!!
എത്രയും പെട്ടെന്ന്, അശ്വതിയെ കാണാൻ വെമ്പുന്ന മനസ്സോടെ എറണാകുളത്ത് നിന്നും മടങ്ങുന്ന മാധവന്റെ ഫോണിൽ സിന്ധുവിന്റെ പേര് തെളിഞ്ഞു.
അയാൾ കാറൊതുക്കി.
“ഹലോ..”
“മാധവേട്ടാ..”
“ഓ പറയെടി പെണ്ണേ..”
“തുണികൾ ആയിട്ടുണ്ട്..ഇന്നിങ്ങോട്ട് വരില്ലെ..?”
“ഞാൻ രാത്രിയാകുമെടി എത്താൻ..”
“അതിനെന്താ..?”
“നിനക്ക് കടയടക്കണ്ടേ..?”
“ഓ അതിച്ചിരി വൈകിയാലും കുഴപ്പമില്ല..”
“ആഹ.. എങ്കി പിന്നെ നിന്നെയൊന്നു എനിക്ക് കാണേണ്ടി വരും..”
“ഞാൻ റെഡിയാ..”
“ഹാ.. ഞാൻ എത്തിക്കോളാം..”
“അതേയ്…”
അവളെന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് മാധവൻ കോള് കട്ട് ചെയ്തു. അശ്വതിയുടെ ബ്ലൗസുകൾ റെഡി ആയതിന്റെ സന്തോഷം കൂടാതെ ഇരട്ടി മധുരമാണ് അയാൾക്ക് തോന്നിയത്.
മഴക്കാറ് മൂടപ്പെട്ട കാലാവസ്ഥയിൽ വണ്ടിയോടിച്ചു പോകുമ്പോൾ അതീവ സന്തോഷവാനായിരുന്നു അയാൾ. ആഗ്രഹിക്കുന്നതൊക്കെ നടക്കാൻ പോകുന്നുവെന്ന പ്രതീതി.
എട്ടു മണിക്ക് മുൻപേ അയാൾ സിന്ധുവിന്റെ ഷോപ്പിന് മുന്നിലെത്തി. ഡോർ തുറന്ന് ഉള്ളിൽ കയറിയപ്പോൾ മുറിയിൽ നിന്ന് പുറത്തു വരുകയായിരിന്നു സിന്ധു.
“മാധവേട്ട..”
“വൈകിയോടി ഞാൻ..?”
“കുറച്ച്, ഞാൻ വിളിക്കാൻ പോകുവായിരുന്നു..”