അശ്വതി നേരെ ബാത്‌റൂമിലേക്ക് കയറി. കുഞ്ഞിപ്പോ നേരാവണ്ണം പാല് കുടിക്കാത്തത് കൊണ്ട് ബുദ്ധിമുട്ടാണ്. സ്വയം പിഴിഞ്ഞു കളയേണ്ടി വരുമ്പോ വല്ലാത്ത വേദനയും. പക്ഷെ ഈ നീറുന്ന സാഹചര്യത്തിൽ ഇതിന്റെ വേദനയൊക്കെയെന്ത്..!!
അത്യാവശ്യം പാല് പിഴിഞ്ഞു കളഞ്ഞ ശേഷം അവൾ ബാത്‌റൂമിൽ നിന്നിറങ്ങി.
“ഏട്ടാ.. ഞാൻ അയാളെ വിളിച്ച് ഭക്ഷണം കൊടുത്തിട്ട് വരാം.. ഇല്ലെങ്കിൽ ഇങ്ങോട്ട് വരും..”
“ആ പോയിട്ട് വാ..”
“പൈസക്ക് ചോദിക്കാമല്ലേ..?”
അവനൊരു ഉത്തരമുണ്ടായില്ല.
“ഏട്ടാ..”
“മ്മ്..”
പ്രസാദിന്റെ മൂളൽ മാത്രം കേട്ട് അവൾക്കൊരു പന്തി തോന്നിയില്ല. ചിലപ്പോ ഉറങ്ങി തുടങ്ങുവാണെന്ന് കരുതി റൂമിലെ ലൈറ്റ് അണച്ച് പുറത്തിറങ്ങി. റൂമിന്റെ വാതിൽ മുഴുവനായി ചാരി വച്ചു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അവൾക്ക് തന്നെ പിടികിട്ടിയില്ല. നെഞ്ചിടറി കിടക്കുന്ന പ്രസാദിന്റെ വിഷമവും ഒരു വേള മനസിലായില്ല.
മാധവന്റെ കാലു പിടിച്ചിട്ടാണെങ്കിലും തന്നോടുള്ള മോശം സമീപനം മാറ്റിയെടുക്കണമെന്ന് അശ്വതി ചിന്തിച്ചു. കാരണം അയാള് മാത്രമേയുള്ളു ഇപ്പൊ എല്ലാവർക്കും ഒരു തുണ. അധികം പിണക്കി നിർത്തുന്നതും ബുദ്ധിയല്ല. പക്ഷെ തന്നോടുള്ള ഇഷ്ടമൊന്നും അയാൾ മാറ്റാൻ പോണില്ലെന്ന് അവൾക്ക് നൂറ് ശതമാനം അറിയാം. ഇനി ഒരു വേള കയ്യിലും തോളിലും പിടിക്കാൻ ശ്രമിച്ചാലും അല്പമൊന്ന് അയഞ്ഞു കൊടുത്തേക്കാം. അയാൾക്ക് അതൊക്കെ മതിയാകും. അതിൽ കൂടുതലൊന്നും ഉണ്ടാവാതെ രക്ഷിക്കണേ ഈശ്വരാ.. അവൾ താലി ചരടിൽ മുത്തി പ്രാർത്ഥിച്ചു കൊണ്ട് നടന്നു.