പന്തികേടൊന്നുമില്ലാത്ത ശാന്തമായ രാത്രി പ്രതീക്ഷിച്ചു കിടക്കുകയാണ് പ്രസാദ്. അവനെയൊന്ന് നോക്കി, ഇളയ കൊച്ചിനെയെടുത്ത് അവൾ മുല കൊടുക്കാൻ തുടങ്ങി. കുറച്ച് മാത്രം കുടിച്ച് വിമുഖത കാട്ടിയ കുഞ്ഞിനെ ലാളിച്ചു കൊണ്ട് വീണ്ടും കുടിപ്പിക്കാൻ ശ്രമിക്കുകയാണ്.
“എടി.. മാധവേട്ടൻ കിടന്നോ..?”
“ഇല്ല..”
“എന്തേ കഴിച്ചില്ലേ..?”
“ഇല്ല.. ഫോണിൽ സംസാരിക്കുവാ.. എന്നോട് വിളിക്കാൻ പറഞ്ഞു..”
“ഒഹ്.. നി പൈസക്ക് ചോദിക്കുന്നുണ്ടോ..?”
“വേണ്ടേ..??”
“അല്ല.., നമ്മളൊന്നും പറയാതെയല്ലേ സാധനങ്ങൾ വാങ്ങി വന്നത്..”
“സത്യം.. ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല. അയാൾക്കറിയാം പട്ടിണി കിടന്ന് ചത്താലും ഞാൻ ഒന്നും ചോദിക്കില്ലെന്ന്..”
“മ്മ്..”
“പക്ഷെ ഏട്ടാ..അത് പോലെ ഏട്ടന്റെ മരുന്നുകൾ എത്തുമെന്ന് കരുതേണ്ട.. വീട്ടു സാധനങ്ങൾ തീർന്നത് പറയാഞ്ഞിട്ട് എന്നോട് ചാടിക്കയറിയിരുന്നു. ഏട്ടനത് കേട്ടിരുന്നോ.?”
“ഇല്ല..”
“മ്മ്.. നമ്മൾ അങ്ങോട്ട് ആവശ്യങ്ങൾ പറയണം അതാണ് അയാൾക്ക് വേണ്ടത്..”
“മ്മ് എനിക്കും തോന്നി.. നേരത്തെ റൂമിൽ വന്നപ്പോ എന്നോടും പറഞ്ഞു എന്തേലും ആവിശ്യമുണ്ടെങ്കിൽ പറയണമെന്ന്..”
“ശോഹ്..ഏട്ടാ.. ഏട്ടനപ്പോ പറഞ്ഞൂടാരുന്നോ മരുന്ന് തീർന്നെന്ന്..”
“പെട്ടെന്ന് ഞാൻ.., മാധവേട്ടൻ എന്നെ കാണാൻ വേണ്ടി ഈ റൂമിലേക്ക് വരുമെന്ന് കരുതിയില്ല.. ഒന്നും പറയാൻ കിട്ടിയില്ല..”
“അയാളുടെ സ്വഭാവം എന്താണെന്ന് എനിക്കൊരു പിടിയുമില്ല ഏട്ടാ.. ഇടക്ക് നല്ല സ്വഭാവമാണെങ്കിൽ ഇടക്ക് വൃത്തിക്കെട്ടവനാണ്..”