വേറെയെന്തൊക്കെയോ പ്ലാൻ ചെയ്ത് വന്ന മാധവന് പ്രതീക്ഷിക്കാത്ത നിമിഷങ്ങളാണിത്. കടുത്ത നിരാശ വരുമ്പോഴും അതീവ സന്തോഷം വരുമ്പോഴും മദ്യം കഴിക്കാറുള്ള മാധവൻ കൊണ്ടു വന്ന മദ്യക്കുപ്പി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർന്നു വച്ചു.
ഇന്ന് ഒറ്റയടിക്കല്ലേ സംഗതി മാറിയത്. തന്റെ പദ്ധതികളെല്ലാം പൂവണിയാൻ പോകുന്ന സന്തോഷത്തിൽ റൂമിൽ ഉലാത്തുകയാണ് മാധവൻ.
ഒന്നടിച്ചേ പറ്റു. അതിന് വേണ്ടി വെള്ളമെടുക്കാൻ സന്തോഷത്തോടെ അടുക്കളയിലേക്ക് ചെന്നു. വീണ്ടും അവളുടെ അടുത്തേക്ക്.
അനക്കങ്ങൾ ശ്രദ്ധിച്ച അശ്വതി തിരിഞ്ഞു നോക്കുമ്പോൾ മാധവൻ പുറകിലുണ്ടായിരുന്നു. അവൾ ഞെട്ടിപ്പോയി.
“ഏയ്.. ഒന്നുമില്ല.. പണി നടക്കട്ടെ.. “
ചിരിച്ചു കൊണ്ടയാൾ അത് പറയുമ്പോൾ ദീർഘ ശ്വാസമായിരുന്നു അശ്വതിക്ക്.
“പിന്നേ.. നിങ്ങളൊക്കെ കഴിച്ചു കഴിഞ്ഞ് എന്നെ വിളിച്ചാൽ മതി.”
മറുപടിയുണ്ടോ ഇല്ലയോ എന്ന് പോലും ശ്രദ്ധിക്കാതെ അയാളവിടുന്ന് തിരിഞ്ഞു നടന്ന് റൂമിലെത്തി. അശ്വതിക്ക് അയാളുടെ നീക്കങ്ങൾ അമ്പരപ്പായിരുന്നു. ഒരുതരം പന്തികേട്.
മാധവൻ വാ തൊടാതെ രണ്ടെണ്ണം അകത്താക്കി.
ഒരാശ്വാസം..!
സന്തോഷം നൽകുന്ന ഹോർമോൺ അയാളുടെ ശരീരത്തിൽ നന്നായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. അശ്വതിയോടൊത്തുണ്ടാവുന്ന സുഖ നിമിഷങ്ങൾ ആലോചിച്ച് അയവിറക്കുന്നതിനിടക്ക് ആരുടെയൊക്കെയോ കോളുകൾ വന്നു. സംസാരിച്ച് സമയം പോയതറിഞ്ഞില്ല.
അതിലിടക്ക് അശ്വതി ഭർത്താവിനും കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്തു കഴിഞ്ഞിരുന്നു. മാധവനെ വിളിക്കാമെന്ന് വച്ചാൽ അയാളുടെ ഫോൺ സംഭാഷണം പുറത്തേക്ക് വരെ കേൾക്കാം. അത്കൊണ്ടവൾ റൂമിലേക്ക് തന്നെ വന്നു. ചിന്നുമോൾ ഉറങ്ങുകയാണ്. പാവം നല്ല ഉറക്കം വന്നു കാണും. പക്ഷെ അവളുണരുമെന്ന് അശ്വതിക്കറിയാം. കാരണം താൻ മുടിയിൽ തഴുകി ഉറക്കിയാൽ മാത്രമേ അവൾ പൂർണമായി ഉറങ്ങുകയുള്ളു.