“ഞാൻ അയാളോട് അടിമപ്പെടാത്തതിന്റെ ദേഷ്യമാണ് എന്നോട്. പക്ഷെ ഞാൻ കാരണം ഏട്ടനും മക്കളും ഇങ്ങനെ ഉഴലുമ്പോൾ എനിക്ക് സഹിക്കുന്നില്ല..”
“അത്കൊണ്ട്..?”
“കുറച്ച് പൈസക്ക് ചോദിക്കട്ടെ..?”
പ്രസാദിന്റെ മുഖം പേടിയിലേക്ക് മാറി.
“കടന്ന കയ്യല്ലേ അച്ചു അത്..?”
“ആലോചിച്ചിട്ട് എനിക്ക് വേറൊന്നും കിട്ടുന്നില്ല..”
“അയാൾ നിന്നെ എന്തെങ്കിലും ചെയ്താലോ..?”
“ഒന്നും ചെയ്യില്ല.. അതോർത്ത് എട്ടൻ പേടിക്കേണ്ട..”
“പേടിയുണ്ട്. കാരണം ഞാൻ ധരിച്ചു വച്ച മാധവേട്ടനല്ല ഇപ്പൊ.. നീ പറഞ്ഞത് പോലെ അയാൾക്ക് നിന്നെ നോട്ടമുണ്ട്..”
പറഞ്ഞത് അച്ചട്ടായി മാറുന്നത് പോലെ കോളിങ് ബെല്ലടിക്കുന്ന ശബ്ദം നീട്ടി മുഴങ്ങി. രണ്ടു പേരുടെയും നെഞ്ചിൽ ഇടിമുഴക്കമായിട്ടാണ് ആ ശബ്ദം വന്ന് പതിച്ചത്. പ്രസാദിനെ നോക്കി അവൾ വേഗം എഴുന്നേറ്റു.
“അയാള് വന്നു..”
“മ്മ്..”
“തുറന്ന് കൊടുത്തിട്ട് വരാം..”
ചിന്തകൾ ദൃഢമാക്കിയ ഒരു ധൈര്യമുണ്ടായിരുന്നു അവളുടെ മുഖത്ത്. അത് കാണുമ്പോൾ ഒരു പേടിയും ആകാംഷയമായിരുന്നു പ്രസാദിന്.
“ചിന്നു.. വാവേനെ നോക്കണേ..”
കൊച്ചിനോട് നിർദേശിച്ച് അവൾ മുറിയിൽ നിന്നിറങ്ങി വാതിൽ ചാരി വച്ച് മെയിൻ വാതിൽ തുറക്കാൻ നടന്നു.
മാധവൻ..!!,
കയ്യിൽ നിറയെ സാധനങ്ങളുമായി നിൽക്കുന്നു. അത് കണ്ടപ്പോൾ അശ്വതിക്ക് ആശ്വാസമാണോ സങ്കടമാണ് എന്താണെന്നറിയാത്തൊരു നെടുവീർപ്പ്. സത്യം പറഞ്ഞാ കരച്ചില് വന്നു. അവളെ നോക്കിക്കൊണ്ട് അയാൾ സാധനങ്ങളൊക്കെ മേശപ്പുറത്തു വച്ചു.
ഇതിനകം പോയി കഴിയേണ്ട അശ്വതി അവിടെ തന്നെ നിൽക്കുന്നത് കണ്ട് മാധവന്റെ ഉള്ളൊന്ന് തുടിച്ചു. അയാൾ അവൾക്ക് നേരെ നീങ്ങി.