“ഏട്ടാ…”
ഇടർച്ചയോടെ വിളിച്ചു കൊണ്ട് അവൾ അവന് നേരെ കട്ടിലിനു താഴെ വന്നിരുന്നു.
“ഏട്ടാ..”
അവൻ കണ്ണുകൾ തുടച്ചു.
“മാധവേട്ടൻ നിന്നോട് മോശമായി പെരുമാറുന്നുണ്ടല്ലേ..”
“ഞാൻ ആവുന്നത് പോലെ പറഞ്ഞതല്ലേ.. ഇവിടുന്ന് മാറാമെന്ന്. ഏട്ടൻ കുടിയിലേക്ക് പോകരുതെന്ന്…”
അശ്വതി എങ്ങലോട് കൂടി ചോദിക്കുകയാണ്. പ്രസാദിന് ഉത്തരമുണ്ടായില്ല. കണ്ണുകൾക്കരികിലേക്ക് വെള്ളം ഊറി വന്നു.
“ഇങ്ങനെയൊക്കെയാവുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല…”
പ്രസാദ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾ ചടുലതയിൽ തന്നെ നീങ്ങി. മാധവൻഎന്താണ് അവളോട് കാട്ടിയതെന്ന് ചോദിക്കാനും മടി തോന്നി. വേറൊരാണ് തന്റെ ഭാര്യയെ കയറിപിടിച്ച് ഉമ്മ വച്ചു എന്നൊക്കെ കേൾക്കുമ്പോൾ ഏത് ഭർത്താവിനാണ് സഹിക്കുക. പക്ഷെ പ്രസാദിനിവിടെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. കഴിയില്ല..!!
മാധവന്റെയുള്ളിൽ പിരിമുറുക്കമായിരുന്നു. അശ്വതിയൊരു കിട്ടാക്കനിയായി മാറുമോ എന്ന പേടി അയാളിൽ ഭ്രാന്തമായി മാറുകയാണ്. ഒരു നിമിഷം റേപ്പ് ചെയ്താലോ എന്ന് വരെ തോന്നി. വേറൊരു വഴിയും തെളിയുന്നില്ല.
അതേ നാണയത്തിന്റെ മറു വശം പോലെ ദിവസങ്ങൾ നീങ്ങുമ്പോൾ ഒരിക്കൽ പോലും അശ്വതി അയാളുടെ മുന്നിൽ വിട്ടുകൊടുക്കാൻ തീരുമാനിച്ചിരുന്നില്ല. പക്ഷെ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് വഴിയൊരുക്കി. പ്രസാദിന്റെ മരുന്നുകൾ തീർന്നു തുടങ്ങി. മാധവൻ സാധനങ്ങളൊന്നും കൊണ്ടു വരാത്തത് കൊണ്ട് ഭക്ഷണങ്ങളും മുട്ടി തുടങ്ങി. വല്ലാത്തൊരു അകക്കയത്തിൽ മുങ്ങവേ എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല അശ്വതിക്ക്.