“പ്രസാദിനെക്കൊണ്ട് നിനക്ക് എന്തെങ്കിലും കാര്യം ഉണ്ടായിട്ടുണ്ടോ..?”
മാധവൻ അൽപം ദേഷ്യത്തോടെ ചോദിച്ചു.
“മതി നിർത്ത്..”
അയാളുടെ വാക്കുകൾ തീർത്തും അവഗണിച്ചു കൊണ്ട് അവൾ ഹാളിലേക്ക് നടന്നു. മാധവന് നല്ല ദേഷ്യം വന്നു.
“നീയെന്ത് കാര്യത്തിനാണ് ഇപ്പോഴും ഇങ്ങനെ ദേഷ്യം കാണിച്ചു നടക്കുന്നത്.. ഞാനൊന്ന് ഉമ്മ വച്ചതിനോ..?”
ഉച്ചത്തിൽ സംസാരിച്ചു കൊണ്ടയാൾ പുറകെ വന്നപ്പോൾ അശ്വതി ഞെട്ടിപ്പോയി. പ്രസാദ് കിടക്കുന്ന മുറി തുറന്നിട്ടുമാണുള്ളത്. ദയനീയമായി അവൾ തിരിഞ്ഞു നോക്കി.
“പറയ്…!!!”
“പ്ലീസ്.. ഒന്ന് മെല്ലെ സംസാരിക്ക്.. പ്രസാദേട്ടൻ കേൾക്കും..”
“കേൾക്കട്ടെ.. അവനെക്കൊണ്ട് നിനക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. വെറുതെയൊരു ഭർത്താവിന്റെ പദവി അലങ്കരിക്കാൻ എന്തിനാണവൻ..?”
അശ്വതി ആകെ വിളറി. പ്രസാദേട്ടൻ കേൾക്കെ ഇത്തരത്തിലുള്ള നീക്കം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.
“പ്ലീസ് ഞാൻ കാല് പിടിക്കാം..”
മുറിയിലേക്കും മാധവനെയും നോക്കി കൊണ്ട് അവൾ കെഞ്ചി.
“വേണ്ട.. നിനക്ക് എന്നോടുള്ള ദേഷ്യം മാറ്റണം. കുടിച്ച് കാല് പൊട്ടിച്ച നിന്റെ ഭർത്താവിനെ ഇവിടെ എത്തിച്ചതും മോള് സ്കൂളിൽ പോകുന്നതുമൊക്കെ എന്റെ പണം കൊണ്ടാണ്. നിങ്ങൾ ഇവിടെ താമസിക്കുന്നത് പോലും. അത്കൊണ്ട് നിന്നെയെനിക്ക് ഉമ്മ വെക്കാം എന്തു ചെയ്യാം…മനസ്സിലായോ..?”
പറഞ്ഞ് നിർത്തി ദേഷ്യത്തോടെ അയാൾ റൂമിലേക്ക് നടന്നു. എന്ത് ചെയ്യണമെന്നറിയാതെ ആ നിമിഷത്തിൽ പകച്ചു പോയിരുന്നു അവൾ. തുറന്നു കിടക്കുന്ന മുറി നോക്കി കണ്ണിൽ വെള്ളം വന്നു. പതിയെ അങ്ങോട്ടേക്ക് നീങ്ങി. ദയനീയമായി പ്രസാദും വാതിൽക്കൽ നോക്കി കിടക്കുകയാണ്. അത് കണ്ട് അവളുടെ നെഞ്ചിടറി.