അവൾ അയാളെ കണ്ണുകൾ കൂർപ്പിച്ചു നോക്കി.
“ശെരി ഞാൻ നിന്റെ അടുത്ത് വരുന്നില്ല. നിന്നെ ആഗ്രഹിക്കുന്നില്ല പോരെ..?
നീ എത്ര ദിവസമായി ചിന്നുവിനെ സ്കൂളിൽ അയച്ചിട്ട്..? അവളെ ഇനി പഠിപ്പിക്കുന്നില്ലെന്നാണോ തീരുമാനിച്ചത്..?
എന്നോടുള്ള ദേഷ്യം എനിക്ക് എനിക്ക് മനസിലാവും. നീ കൊച്ചിനെ സ്കൂളിലേക്ക് അയക്കണം..”
അതും പറഞ്ഞ് അയാൾ തിരികെ നടന്നു. അശ്വതിക്ക് സങ്കടം വന്നു. ചിന്നുമോളെയോർത്ത്..!
അടുത്ത ദിവസം മുതൽ മാധവനും അവളുടെ അടുത്തേക്ക് പോയില്ല. കുറച്ച് വിട്ടു നിന്നാൽ എന്തെങ്കിലും ആവിശ്യം പറഞ്ഞ് അവളടുത്തു വരുമെന്ന് കരുതി. പക്ഷെ അതിലും അവൾ വിട്ടു വീഴ്ച നടത്തിയില്ല.
മൂന്ന് ദിവസങ്ങളോളം ചിലവഴിച്ച് ബിസിനെസ്സ് കാര്യങ്ങളൊക്കെ ഒരു വിധം തീർത്ത് തക്കം പാർത്തിരിക്കുകയാണ് മാധവൻ.
രാവിലെ, പുറത്ത് പത്രം വായിക്കാനിരിക്കുമ്പോൾ അശ്വതി ചിന്നുമോളെ സ്കൂളിലേക്ക് അയക്കുന്നത് കണ്ട് മാധവന് സന്തോഷം തോന്നി. തിരിച്ചു കയറുമ്പോൾ അവളെ വിളിച്ചു. കേൾക്കാത്തത് പോലെ നടിച്ച് നടക്കാനൊരുങ്ങുമ്പോൾ അവളുടെ കയ്യിൽ പിടിച്ചു. പൊടുന്നനെ അവളത് തട്ടി മാറ്റി ദേഷ്യത്തോടെ നോക്കി.
“പ്ലീസ്..”
അയാൾ ദയനീയമായി പറഞ്ഞു.
“നിങ്ങളുടെ ഒരടവും എന്റടുത്തു വേണ്ട..”
“അടവല്ല..നീയെന്നെ കണ്ടഭാവം നടിക്കാതെ പോകുന്നത് മനസ്സ് താങ്ങുന്നില്ല. നിന്നോട് അത്രക്ക് ഇഷ്ടമുള്ളത് കൊണ്ടല്ലേ.. അത് വലിയ തെറ്റാണോ..?”
“വേറൊരാളുടെ ഭാര്യയെ സ്നേഹിക്കുന്നത് തെറ്റ് തന്നെയാണ്. എനിക്ക് ഭർത്താവും കൊച്ചുങ്ങളുമുണ്ട്. അത് മറക്കരുത്.”