“അശ്വതി..”
വിളിക്ക് ചെവി നൽകാതെ അവൾ മുറിയിലേക്ക് പോയി കതകടച്ച് കുറ്റിയിട്ടു. എളിഭ്യനായി നിൽക്കുന്ന മാധവന് വളരെ വേഗത്തിൽ വിഷമവും വന്നു. അത്ര വരെ തന്നോട് മിണ്ടുവെങ്കിലും ചെയ്യുന്ന പെണ്ണായിരുന്നു. ഇപ്പൊ അതും ഇല്ലാതാക്കി. അശ്വതി വഴങ്ങുമെന്ന് കരുത്തിയിടത്ത് അയാൾക്ക് തെറ്റി. പക്ഷെ വഴങ്ങിപ്പിച്ചല്ലേ മതിയാവു.
ദിവസങ്ങൾ സമാന്തരമായി നീങ്ങുമ്പോൾ പൂച്ചയെ കാണാതെ ഒളിക്കുന്ന എലിയെ പോലെ പമ്മുകയാണ് അശ്വതി. മാധവന് മുഖം കൊടുക്കുന്നത് പോയിട്ട് നിഴൽ വെട്ടത്ത് പോലും അവൾ വന്നില്ല. ചിന്നുമോളെ സ്കൂളിലേക്ക് അയക്കാനും നിന്നില്ല. അവളുടെ ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാക്കുന്ന പ്രെഷർ മാധവന് ഒട്ടും താങ്ങാനായില്ല. അവളോടൊന്ന്ശെരിക്ക് സംസാരിക്കാൻ സാഹചര്യം കിട്ടാത്ത വിധം ബിസിനസ്സ് കാര്യങ്ങളും ഇടയിലുണ്ട്.
പക്ഷെ പെടക്കുന്ന മത്തി മുന്നിൽ വച്ചിട്ട് നാവ് നുണഞ്ഞിരിക്കാൻ തയ്യാറല്ലായിരുന്നു മാധവൻ. രാവിലെ അവൾ അടുക്കളയിൽ പണിയെടുക്കുന്ന സമയത്ത് അയാൾ വന്നു.
“അശ്വതി..”
വിളി കേട്ടിട്ടും അവൾ നോക്കിയില്ല. കാലെടുത്തു വെക്കാൻ നോക്കിയതും അശ്വതിയുടെ ശബ്ദം ഉയർന്നു.
“അടുത്തേക്ക് വരേണ്ട..”
അയാൾ സ്തംഭിച്ചു പോയി. അവിടെ തന്നെ നിന്നു.
“നീയെന്നോട് ക്ഷമിക്ക്. അരുതാത്തതാണ് ഞാൻ ചെയ്തത്. ഞാനതിൽ ക്ഷമ ചോദിക്കുന്നു..”
“എനിക്കൊന്നും കേൾക്കേണ്ട..”
“പ്ലീസ്..”
“നിങ്ങൾ ഇങ്ങനെ ഓരോന്ന് ചെയ്യും എന്നിട്ട് ക്ഷമ ചോദിക്കും. എന്തിനാണ് എന്നോട് ഇങ്ങനെ..?”
“ഞാനൊരു ഉമ്മ തന്നതിനാണോ നിനക്ക് ദേഷ്യം..?”