“ഇങ്ങനെ ആയാൽ ശരിയാവില്ല..”
“എങ്ങനെ..?”
“ഞാനും മക്കളും ഇവിടെ ജീവിക്കുന്നുണ്ടെന്ന കാര്യം മറക്കുകയാണോ..?”
“എന്താ ഇവിടെയൊരു കുറവ്..?”
“ഭർത്താവ് ഉത്തരവാദിത്വം കാണിക്കാത്ത കുറവ് എനിക്കും അച്ചന്റെ കുറവ് മക്കൾക്കുമുണ്ട്..”
“ങേ..? അവളെ സ്കൂളിൽ ചേർത്തില്ലേ..?”
“ആര്..?”
“നീ..”
“നമ്മൾ രണ്ടാളും പോയല്ലേ ചേർക്കേണ്ടത്..”
“പിന്നേ.. എനിക്ക് സമയം വേണ്ടേ.. പണിക്ക് പോകണ്ടേ..?”
“ആർക്ക് വേണ്ടിയാ പോവുന്നെ..?”
“അശ്വതി.. നീ രാവിലെ തന്നെ എന്നോട് വഴക്ക് കൂടാൻ വരുവാണോ..?”
“ദയവ് ചെയ്ത് ഏട്ടൻ ഇങ്ങനെ കുടിച്ചിട്ട് വരരുത്..”
“നിനക്ക് പൈസയല്ലേ വേണ്ടത്..”
അവൻ പോക്കെറ്റിൽ നിന്ന് നാല് അഞ്ഞൂറിന്റെ നോട്ടുകൾ എടുത്ത് അവളുടെ കയ്യിൽ പിടിപ്പിച്ചു.
“എന്താ ഏട്ടാ..? ഇവിടുന്ന് മാറാൻ നോക്കുന്നില്ലേ..?”
ദയനീയമായിരുന്നു അവളുടെ ചോദ്യം
“തല്ക്കാലം ഇല്ലാ…”
“നമ്മൾ ഇനിയും അയാളുടെ സഹായങ്ങൾ വാങ്ങിയാൽ..”
“എന്തേ നിന്നെ കേറിപ്പിടിക്കുമോ..?”
“ഏട്ടാ…”
“ഒന്നും സംഭവിക്കില്ല അശ്വതി..ഞാൻ കുറച്ച് പൈസ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പറ്റുവാണേൽ മാറാം..”
അവനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“എങ്ങനെ..?”
“അതൊന്നും നീയറിയേണ്ട.. പണിയുടെ ക്ഷീണം കാരണം കുറച്ച് കുടിച്ച് വന്നാൽ നീ പ്രശനം ഉണ്ടാക്കാതിരുന്നാൽ മതി..”
പ്രസാദ് താഴെക്കിറങ്ങി. അവൾക്കവനെ നോക്കി നിൽക്കാനല്ലാതെ വേറൊന്നും പറയാൻ കഴിഞ്ഞില്ല.
ഈ അവസ്ഥ തുടരുന്നതിൽ ഒരു മാറ്റമുണ്ടാകില്ലേയെന്നോർത്ത് സങ്കടത്തോടെ അശ്വതി നെടുവീർപ്പിട്ടു. ചിന്നുമോൾക്ക് സ്കൂളിൽ പോവേണ്ട സമയം ആകുന്നു.