ആഞ്ഞു ചുംബിച്ച് അവളുടെ മണവും നുകർന്ന ശേഷം പതിയെ വിട്ട് പുറകിലേക്ക് മാറി. അപമാനവും സങ്കടവും കൊണ്ട് അശ്വതി പൊട്ടിക്കരഞ്ഞു പോയി. ശ്വാസമെടുക്കാൻ പോലുമാവാതെ കൈകാലുകൾ ബലം ക്ഷയിച്ചു.
“ഹൊ.. ഇതാണ് ഈ പെണ്ണുങ്ങളുടെ കാര്യം.. കരയുന്നോ..? കരയാനും മാത്രം ഞാനൊന്നും ചെയ്തില്ലല്ലോ..”
“ചുമ്മാ കരഞ്ഞു സംഗതി വഷളാക്കേണ്ട..വേറൊന്നും ഇവിടെ നടന്നിട്ടില്ല.. വേഗം വേണ്ടുന്ന സാധനങ്ങൾ എടുക്ക്.. അവൻ തിരക്കും..”
മാധവന്റെ വാക്കുകളൊന്നും കേൾക്കാനാകാതെ ചുമരിനോട് ചാർന്ന് താഴെക്കിരുന്നു പോയി പെണ്ണ്.
“പേടിക്കേണ്ട.. ബലമായി ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. ഞാൻ ആവിശ്യപ്പെടുന്നത് നിന്റെ സ്നേഹം മാത്രമാണ്.. എല്ലാത്തരത്തിലും..!!”
നിമിഷങ്ങളോളം മൗനം പിടിമുറുക്കിയ റൂമിലെ അന്തരീക്ഷത്തിൽ അശ്വതിയുടെ വിതുമ്പുന്ന സ്വരം മാത്രം കേൾക്കാം. അയാൾക്ക് ദേഷ്യം വന്നു.
“അശ്വതി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. വേണ്ടുന്ന സാധനങ്ങൾ എടുക്ക്.. വേഗം..
പ്രസാദ് ഇപ്പൊ നിന്നെ അന്വേഷിക്കുന്നുണ്ടാവും.. എത്ര നേരമായി വന്നിട്ട്..”
എത്ര പറഞ്ഞിട്ടും ഒന്നനങ്ങാതെ വിതുമ്പിക്കൊണ്ടിരുക്കുകയാണ് പെണ്ണ്. മാധവന്റെ ക്ഷമ നശിച്ച് ഒച്ചയിട്ട സമയം അവളൊന്ന് പേടിച്ചു.
സങ്കടം വന്ന് കലങ്ങിയ കണ്ണുകളുമായി അവളയാളെ നോക്കി പതിയെ എണീറ്റു. അപ്പോഴും കാലുകൾ നിലത്തുറക്കുന്നില്ല. ചെറുപ്പത്തിലേപ്പേഴോ ഉണ്ടായ ട്രോമയുടെ അവശേഷിപ്പുകൾ മനസ്സിലേക്ക് വന്നു. അയാൾ വീണ്ടും എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ ചിലപ്പോൾ അവളുടെ ബോധം പോയേനെ.