അശ്വതി മുറി തുറന്ന് കയറിയതിനു പുറകെ മാധവനും ഉള്ളിലേക്ക് കയറി.
“എടുത്തോ എടുക്കാനുള്ളതൊക്കെ.. ഇനി നീ താഴെയാ എന്റെ കൂടെ..”
വീണ്ടും വീണ്ടും അവളെ ദേഷ്യം വരുത്തിച്ചു സങ്കടപ്പെടുത്താനാണ് അയാൾക്ക് തോന്നിയത് കാരണം അത്തരത്തിൽ ഒരു സന്തോഷ ഉത്തേജനമാണ് അയാൾക്ക് തോന്നിക്കൊണ്ടിരിക്കുന്നത്. കിട്ടുമെന്ന് ഉറപ്പാക്കുമ്പോൾ പൂച്ച എലിയെ ഇങ്ങനെ കളിപ്പിക്കുന്നത് പോലെ..
ഒന്നും മിണ്ടാതെ അശ്വതി ബെഡ്റൂമിലേക്ക് കടന്നു. പുറകെ അയാളും. അവൾക്കതിഷ്ടപ്പെട്ടില്ല.
“ഞാൻ എടുത്തോളാം..” അവളല്പം ദേഷ്യത്തോടെ പറഞ്ഞു.
“അപ്പോ ഞാൻ സഹായിക്കണ്ടേ..?”
“വേണ്ട..”
“എങ്കി വേണ്ട.. ഞാൻ ഇവിടെ നിന്നെ നോക്കിയിരിക്കാം..”
അയാൾ ബെഡിലിരുന്നു കൊണ്ട് പറഞ്ഞു. അശ്വതിയുടെ മുഖം ദേഷ്യം വന്നു തുടുത്തു.
“എന്തിനാടി പല്ലിറുമുന്നത്. നിൻറെ സൗന്ദര്യത്തെ പുകഴ്ത്തിയതല്ലേ..”
“മതി നിർത്ത്…!!”
“എന്തേ എന്തു പറ്റി…?”
അയാൾ എഴുന്നേറ്റു.
“എന്നെ പുകഴ്ത്തേണ്ട ഒരവിശ്യവും നിങ്ങൾക്കില്ല..”
“ഉണ്ട്. നീ എന്റേതാണ്..”
മാധവൻ അടുത്തേക്ക് കാലെടുത്തു വച്ച് കൊണ്ട് പറയുമ്പോൾ അവൾക്ക് പേടി തോന്നി.
“ഞാനൊരു പാവമാണ് അശ്വതി .. നിയെന്നെ സ്നേഹിച്ചാൽ മനസിലായിക്കോളും..”
“അതൊരിക്കലും നടക്കില്ല…”
മാധവൻ വീണ്ടും അടുത്തേക്ക് വരികയാണെന്ന ബോധം അവളുടെ കാലുകളെ വിറപ്പിച്ചു. പുറകിലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ ചുമരിൽ തട്ടി നിന്നു. നെഞ്ചിടപ്പ് കൂടി. എതിർത്ത് പറയാനുണ്ടായിരുന്ന ശക്തി അയാൾ അടുത്തെത്തിയപ്പോഴേക്കും തളർന്ന് പോയത് പോലെ. കണ്ണുകളിൽ വെള്ളം നിറയുന്നു.