ഒന്ന് മേല് കഴുകാനാണ് അശ്വതിക്ക് തോന്നിയത് പക്ഷെ ചെയ്തില്ല. വേറൊരാണ് ഈ ചുവരപ്പുറത്തുണ്ട്. മേനിയിൽ വെള്ളം വീഴുന്ന ശബ്ദം അയാളിൽ പ്രോലോഭനങ്ങൾ സൃഷ്ടിച്ചേക്കാം. അല്ലെങ്കിലേ തന്നെ മോഹിക്കുന്ന ഒരാണ്.
ചെഹ്.. അവൾക്ക് സ്വയം കുറ്റബോധം തോന്നി. ഇതുവരെ തോന്നാത്ത വേണ്ടാത്ത ചിന്തകൾ. അതോ തന്റെ പെണ്മയിൽ വിള്ളലുണ്ടാവുകയാണോ.
തന്നെ മോഹിക്കുന്ന ഒരാണ് പോലും.. ഇങ്ങനെയൊന്നും ചിന്തിക്കേണ്ട ഒരവിശ്യമേ ഇല്ല.. പതിവ്രതയാണ് നീ.. ഭർത്താവ് പ്രസാദ് പോലും വേണ്ട വിധത്തിൽ കവർന്നെടുക്കാത്ത മാദക നെയ്യുരുക്കിയ അസ്സല് പതിവ്രത..!!
എത്രയൊക്കെ മാറി ചിന്തിച്ചിട്ടും ഒരാശ്വാസം ലഭിക്കുന്നില്ല. ഇത്തരം സന്ദര്ഭങ്ങളിലാണ് ഒരു പെണ്ണിന് പലതിലേക്കും ചിന്തകൾ വഴി തിരിഞ്ഞു പോകുന്നത്. ഒറ്റപ്പെടേണ്ടി വരുന്ന അവസ്ഥ, സഹന ശക്തി കുറയുന്ന അവസ്ഥ. ഇന്നിപ്പോ ആശുപത്രിയിൽ മാധവൻ ഇല്ലായിരുന്നെങ്കിൽ തീർത്തും ഭ്രാന്തായിപ്പോയേനെ. മനസ്സ് അയാളോട് പൂർണമായും കടപ്പെട്ട നിമിഷങ്ങൾ..!
ചിന്തകളെ കാട് കടത്തി അവൾ മനസ്സിനെ ദൃഢപ്പെടുത്തി. ശരീര ഭാഗങ്ങളിൽ വെള്ളം തട്ടുമ്പോൾ .വല്ലാത്തൊരു ആശ്വാസം. മനസ്സ് തണുക്കുന്നത് പോലെ.
ബ്രായും ബ്ലൗസും തിരികെ എടുത്തണിഞ്ഞു. മുടി അഴിച്ച് ഒന്നൂടെ ഒതുക്കി കെട്ടി. ഭർത്താവിന് വേണ്ടി കരഞ്ഞു കലങ്ങിയ മിഴികൾ..!!
എന്തിനു വേണ്ടി…??
താനും മക്കളുമുണ്ടെന്നോർക്കാതെ കള്ളും കുടിച്ചും തല്ലു പിടിച്ചും നടക്കുന്ന ഭർത്താവ്. വന്ന് വന്ന് ഇപ്പൊ ഏട്ടനുള്ളതും ഇല്ലാത്തതുമൊക്കെ കണക്കായി.