“നിങ്ങളൊരു കാര്യം മനസിലാക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയുള്ള പെണ്ണല്ല ഞാൻ..”
“ഒന്നും ഉദ്ദേശിച്ചു കൊണ്ടല്ല പറയുന്നത്.”
അയാൾ കോഫി കുടിച്ചു തീർത്ത് ടേബിളിൽ വച്ചു.
“പക്ഷെ നിന്നോട് തോന്നുന്ന എന്റെ അമിതമായ സ്നേഹം എന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല..”
എഴുന്നേറ്റ് കൊണ്ടാണ് അയാളത് പറഞ്ഞത്. തനിക്ക് നേരെ ഉയർന്ന അശ്വതിയുടെ കണ്ണുകളെ അയാൾ ആസ്വാദ്യമായി നോക്കി.
“പിന്നെ.. രണ്ടു ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാവില്ല.. തിരിച്ചു വന്നിട്ട് കാണാം..”
അയാൾ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.
മാധവന്റെ വാക്കുകളിലെ സ്വര പകർച്ചയിൽ അവളുടെ മനസ്സിലെ ഭയവും ഉത്കണ്ഠയും നിറഞ്ഞ ചിന്തകൾക്ക് വീണ്ടും പൂർണത കിട്ടാത്തത് പോലെയായി.
“നിന്നോട് തോന്നുന്ന എന്റെ അമിതമായ സ്നേഹം എന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല..!!!”
ബാക്കി വായിക്കുക..)
അതിനു ശേഷമുള്ള നിമിഷങ്ങൾ അശ്വതിയുടെ മനസ്സിൽ ശാന്തത നൽകിയില്ല.
അന്നും രാത്രി കുടിച്ചിട്ട് വന്ന പ്രസാദിനെ കണ്ട് ഒരു തരം നിർവികാരതയാണ് അവളുടെ മനസ്സിൽ നിറഞ്ഞത്.
ഭക്ഷണം മേശപ്പുറത് എടുത്ത് വച്ച് അവൾ റൂമിൽ പോയി കിടന്നു. കൈവിട്ട കളിയാണ് ഏട്ടൻ കളിക്കുന്നത്. ഇനി അറിഞ്ഞു കൊണ്ട് കളിക്കുന്നതാണോ എന്നും ഒരു വേള അവൾ ചിന്തിച്ചു. ഏട്ടന്റെ തന്നിഷ്ട പ്രകാരം ജീവിക്കാൻ കുടുംബത്തെ മറന്നു കൊണ്ട്..
പ്രസാദിനെയോർത്ത് അശ്വതിക്കൊരെത്തും പിടിയും കിട്ടിയില്ല..
മോളുടെ കാര്യം അന്വേഷിച്ചതെയില്ല.. അല്ലെങ്കിലും കുടിച്ച് ബോധമില്ലാതാവുമ്പോൾ എന്ത് ഭാര്യ..എന്ത് മക്കൾ..!